Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്ത്​...

മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​ക​മേ​ള​യി​ൽ ‘ഒ​മാ​ൻ ഇ​യ​ർ​ബു​ക്ക് 2023’ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
Oman year book 2023 published in Muscat International book fair
cancel
camera_alt

മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​ക​മേ​ള​യി​ൽ ന​ട​ന്ന ‘ഒ​മാ​ൻ ഇ​യ​ർ​ബു​ക്ക് 2023’ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്​

മ​സ്​​ക​ത്ത്​: മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​ക​മേ​ള ച​ട​ങ്ങി​ൽ വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യം ‘ഒ​മാ​ൻ ദി ​വി​ഷ​ൻ ആ​ൻ​ഡ്​ ദി ​ഫ്യൂ​ച്ച​ർ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ‘ഒ​മാ​ൻ ഇ​യ​ർ​ബു​ക്ക് 2023’ പു​റ​ത്തി​റ​ക്കി. മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 28ാമ​ത്​ പ​തി​പ്പി​ന്‍റെ ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം. വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഒ​മാ​​ന്‍റെ പു​രോ​ഗ​തി​യു​ടെ സ​മ​ഗ്ര​മാ​യ വി​വ​ര​ണ​മാ​ണ് വാ​ർ​ഷി​ക പ്ര​സി​ദ്ധീ​ക​ര​ണം ന​ൽ​കു​ന്ന​തെ​ന്ന് ഒ​മാ​ൻ ഇ​യ​ർ​ബു​ക്കി​ന്‍റെ വ​ർ​ക്കി​ങ്​ ടീം ​മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ് അ​ലി അ​ൽ ഹി​നാ​യി പ​റ​ഞ്ഞു. 1979ൽ ​അ​തി​ന്‍റെ ആ​ദ്യ പ​തി​പ്പ്​ മു​ത​ൽ ഒ​മാ​ന്‍റെ പു​രോ​ഗ​തി, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ നേ​ട്ട​ങ്ങ​ളു​ടെ വ​സ്തു​നി​ഷ്ഠ രേ​ഖ​യാ​യി പു​സ്ത​കം​ വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഡോ. ​മു​ഹ​മ്മ​ദ് വി​ശ​ദീ​ക​രി​ച്ചു. അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, ജ​ർ​മ​ൻ, സ്പാ​നി​ഷ് എ​ന്നീ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് ഒ​മാ​ൻ ഇ​യ​ർ​ബു​ക്ക് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​മാ​ൻ എം​ബ​സി​ക​ളു​ടെ​യും കോ​ൺ​സു​ലേ​റ്റു​ക​ളു​ടെ​യും ലൈ​ബ്ര​റി​ക​ൾ, അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​ക​ൾ, ഫെ​സ്റ്റു​ക​ൾ തു​ട​ങ്ങി​യ വേ​ദി​ക​ളി​ൽ പു​സ്ത​കം ല​ഭ്യ​മാ​ക്കും. ഒ​മാ​ൻ ഇ​യ​ർ ബു​ക്ക് ഡി​ജി​റ്റ​ൽ ഫോ​ർ​മാ​റ്റി​ലും വി​വി​ധ ഭാ​ഷ​ക​ളി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മി​നി​സ്ട്രി എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണെ​ന്ന് ഡോ. ​മു​ഹ​മ്മ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​കാ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ക​​ഴി​ഞ്ഞ കാ​ല​യ​ള​വി​ലെ ഇ​യ​ർ​ബു​ക്കി​ന്‍റെ അ​ധ്യാ​യ​ങ്ങ​ളെ കു​റി​ച്ച്​ ച​ർ​ച്ച​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMuscat International Book FairOman Yearbook 2023
News Summary - 'Oman Yearbook 2023' announced at Muscat International Book Fair
Next Story