ഹജ്ജ് തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനം പുരസ്കാരത്തിളക്കത്തിൽ ഒമാൻ
text_fieldsസൗദി ഹജ്ജ്, ഉംറ മന്ത്രാലയം മക്കയിലെ മന്ത്രാലയ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഹജ്ജ് തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനമൊരുക്കിയതിനുള്ള അവാർഡ് ഒമാൻ
അധികൃതർക്ക് സമ്മാനിക്കുന്നു
മസ്കത്ത്: ഹജ്ജ് തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനമൊരുക്കിയതിന് ഒമാന് പുരസ്കാരം. ഒമാൻ ഹജ്ജ് മിഷൻ ഒമാനി തീർഥാടകർക്ക് നൽകിയ ആരോഗ്യ ആസൂത്രണത്തിനും ഉയർന്ന നിലവാരമുള്ള വൈദ്യസഹായത്തിനുമാണ് അംഗീകാരം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മക്കയിലെ മന്ത്രാലയ ആസ്ഥാനത്ത് ‘അല്ലാഹുവിന്റെ അതിഥികൾ’ എന്ന പരിപാടിയിലാണ് അവാർഡ് സമ്മാനിച്ചത്.
ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, മറ്റ് വിദഗ്ധർ എന്നിവരടങ്ങുന്ന ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഒരു സമർപ്പിത മെഡിക്കൽ സംഘം ഒമാൻ ഹജ്ജ് മിഷനോടൊപ്പമുണ്ട്.
സൗദി മെഡിക്കൽ അധികാരികളുമായി അടുത്ത ഏകോപനത്തോടെ 24 മണിക്കൂറും ആരോഗ്യ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഒരു മെഡിക്കൽ ക്ലിനികും ഈ പ്രതിനിധി സംഘം സജ്ജമാക്കിയിരുന്നു.
തീർഥാടകർക്ക് സേവനം നൽകുന്നതിൽ മികച്ച സംഭാവനകൾ നൽകിയ വിശിഷ്ട ഹജ്ജ് കാര്യ ഓഫിസുകളെയും ലാഭേച്ഛയില്ലാത്ത സംഘടനകളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇപ്രാവശ്യം 14000 തീർഥാടകരാണ് ഒമാനിൽനിന്ന് ഹജ്ജിന് പോയത്. ഇതിൽ 13,530 ഒമാനി സ്വദേശികൾക്കും 470 വിദേശികൾക്കുമായിരുന്നു അവസരം വിദേശികളിൽ 235 പേർ അറബ് രാജ്യങ്ങളിലുള്ളവരും. ബാക്കി 235 പേർ മറ്റു രാജ്യക്കാരുമായ വിദേശികളുമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.