അന്താരാഷ്ട്ര എ.ഐ എത്തിക്സ് ഫോറത്തിൽ ഒമാന് അവാർഡ്
text_fieldsബാങ്കോക്കിൽ നടന്ന യുനെസ്കോ ഇന്റർനാഷനൽ ഫോറം ഓൺ ദി എത്തിക്സ് ഓഫ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2025ൽ ഒമാൻ സംഘം
മസ്കത്ത്: ബാങ്കോക്കിൽ നടന്ന യുനെസ്കോ ഇന്റർനാഷനൽ ഫോറം ഓൺ ദി എത്തിക്സ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2025ൽ ഒമാൻ ഓണററി അവാർഡ് നേടി.
ഒമാനിലെ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിലെ ലക്ചററായ അയൂബ് ബിൻ മുഹമ്മദ് അൽ ബലൂഷി രചിച്ച ഗവേഷണ പ്രബന്ധത്തിനാണ് ഓണററി അവാർഡ് ലഭിച്ചത്. ഫോറത്തിന്റെ പ്രധാന സെഷനുകൾക്കൊപ്പം നടന്ന ശാസ്ത്ര ഗവേഷണ സെമിനാറിലെ ഏറ്റവും മികച്ച സംഭാവനകളിലൊന്നായി പ്രബന്ധം തിരഞ്ഞെടുത്തു. എ.ഐ. സാങ്കേതികവിദ്യകൾക്കായുള്ള നൈതിക ഭരണ ചട്ടക്കൂടുകളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഉന്നതതല ആഗോള വേദിയായി പരിപാടി മാറി.
നിർമിത ബുദ്ധിയുടെ ഭാവിയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ സുൽത്താനേറ്റിന്റെ സജീവ സാന്നിധ്യം പ്രതിഫലിപ്പിക്കുകയും ഉത്തരവാദിത്തമുള്ള ശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒമാനി അക്കാദമിക് സ്ഥാപനങ്ങളുടെ പ്രതിബദ്ധതയെ സ്ഥിരീകരിക്കുകയും ചെയ്യുന്നതാണ് പ്രബന്ധത്തിനുള്ള അംഗീകാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

