മസ്കത്ത്: ഒമാൻ കാറ്റാടി വൈദ്യുതി പദ്ധതികൾ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായുള്ള ഏഴിടങ്ങൾ കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന വൻകിട പദ്ധതിക്ക് അനുേയാജ്യമാണെന്ന് കണ്ടെത്തി. ഉയർന്ന വേഗതയിൽ കാറ്റടിക്കുന്ന തെക്കൻ ശർഖിയയിലെ സൂർ, ജഅലാൻ ബുഅലി, വുസ്ത ഗവർണറേറ്റിലെ ദുകം, ദോഫാർ ഗവർണറേറ്റിലെ സാദാ, ഷലീം അൽ ഹലാനിയാത്ത് ദ്വീപ്, അൽ ജാസർ എന്നിവ വൈദ്യുതോൽപാദന പദ്ധതികൾക്ക് അനുയോജ്യമാണെന്ന് ബദൽ ഉൗർജ സ്രോതസ്സുകളെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. ഏഴു സ്ഥലങ്ങളിൽ കൂടുതൽ അനുയോജ്യമായ ഒരിടത്ത് 2023 ൽ ൈവദ്യുതി ഉൽപാദനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
നിലവിൽ പ്രകൃതിവാതകമാണ് വൈദ്യുതോൽപാദനത്തിനുള്ള പ്രധാന സ്രോതസ്സ്. ഇതിൽനിന്ന് ഘട്ടംഘട്ടമായി പിൻമാറി പുതിയ ഉൗർജ സ്രോതസ്സുകൾ കണ്ടെത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഒമാെൻറ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് ദിവാൻ ഒാഫ് റോയൽ കോർട്ടിന് കീഴിൽ നിലവിൽ വന്ന ഇംപ്ലിമെേൻറഷൻ സപോർട്ട് ആൻഡ് ഫോളോ അപ് യൂനിറ്റിെൻറയാണ് റിപ്പോർട്ട്.
വൈദ്യുതി ഉൽപാദനത്തിന് സൗരോർജ പദ്ധതികളും ഒമാൻ ആവിഷ്കരിച്ചിട്ടുണ്ട്. എണ്ണയുടെ ഉപയോഗം കുറക്കാനും പ്രകൃതി മലനീകരണം തടയാനും പദ്ധതിക്ക് കഴിയുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്.
പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കുന്ന വൻ ജനറേറ്ററുകളിൽനിന്നാണ് ഒമാനിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. വർധിക്കുന്ന ചെലവിനൊപ്പം പ്രകൃതി മലിനീകരണവും മുൻ നിർത്തിയാണ് പുനരുപയോഗിക്കാവുന്ന ഉൗർജോൽപാദനത്തെ ഒമാൻ ഗൗരവമായി സമീപിച്ചത്. ഒമാനിലെ കാലാവസ്ഥയും ഭൂമിശാസ്ത്രവും സൗരോർജ, കാറ്റാടി പദ്ധതികൾക്ക് ഏറെ അനുേയാജ്യമാണെന്ന് കണ്ടെത്തിയിരുന്നു. പദ്ധതികൾ നടപ്പാവുന്നതോടെ വൈദ്യുതി ഉൽപാദന ചെലവ് കുറക്കാനും കഴിയുമെന്നും വിലയിരുത്തുന്നു. കാറ്റാടി വൈദ്യുതി പദ്ധതികളിലൂടെ രാജ്യത്തിന് മൊത്തം ആവശ്യമുള്ള വൈദ്യുതിയുടെ പത്തു ശതമാനം ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഒമാെൻറ വിവിധ തീരങ്ങളിൽ സെക്കൻഡിൽ അഞ്ചുമീറ്റർ മുതൽ ഏഴര മീറ്റർ വരെ വേഗതയുള്ള കാറ്റാണ് അടിക്കുന്നത്. വൈദ്യുതി ഉൽപാനത്തിന് ഇത് മതിയാവുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഒമാനിലെ പ്രഥമ കാറ്റാടിപ്പാടത്തിെൻറ നിർമാണം ദോഫാർ ഗവർണറേറ്റിലെ ഷലീം അൽ ഹലാനിയാത്ത് വിലായത്തിലെ ഫെത്കിത് മേഖലയിൽ ആരംഭിച്ചിട്ടുണ്ട്.
റൂറൽ ഏരിയ ഇലക്ട്രിസിറ്റി കമ്പനിയാണ് പദ്ധതിയുടെ നിർമാണ മേൽനോട്ടം വഹിക്കുന്നത്. അബൂദബി ഫ്യൂച്ചർ എനർജി കമ്പനി (മസ്ദർ) ആണ് പദ്ധതി വികസിപ്പിച്ചെടുക്കുന്നത്.
50 മെഗാവാട്ട് പദ്ധതിയാണ് ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയുക. 105 ദശലക്ഷം ഡോളറാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.