Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിൽ കൂടുതൽ സ്വദേശി അധ്യാപകരെ നിയമിക്കും
text_fieldsbookmark_border
മസ്കത്ത്: അധ്യാപനരംഗത്ത് കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള തീരുമാനവുമായി തൊഴിൽ മന്ത്രാലയം. 997 തൊഴിലവസരങ്ങളാണ് പുതുതായി പ്രഖ്യാപിച്ചത്.
ഫസ്റ്റ് ഫീൽഡ് അധ്യാപകരുടെ ഒഴിവുകളാണ് കൂടുതലും. 492 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. അറബിക്കിൽ 68ഉം കെമിസ്ട്രിയിൽ 26ഉം കണക്കിൽ 203ഉം ഫിസിക്സിൽ 34ഉം ബയോളജിയിൽ 67ഉം മ്യൂസിക് സ്കിൽസിൽ 107ഉം അധ്യാപകരുടെ ഒഴിവുകളുണ്ട്. അധ്യാപന രംഗത്ത് സ്വദേശികളെ നിയമിക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായാണ് നടപടിയെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. അധ്യാപനരംഗത്തെ സ്വദേശിവത്കരണം തുടർന്നുവരുന്ന നടപടിയാണ്. നിരവധി വിദേശികൾ ഇതിനകം തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയിട്ടുണ്ട്. മലയാളികളും മടങ്ങിയവരിൽ ഉൾപ്പെടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

