Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ വ​രും...

ഒ​മാ​നി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് കു​റ​യും

text_fields
bookmark_border
ഒ​മാ​നി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് കു​റ​യും
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ൽ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്.

വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ താ​ര​ത​മ്യേ​ന കു​റ​വു​ണ്ടാ​കു​​മെ​ന്നാ​ണ് അ​റി​യി​പ്പ്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ ആ​രം​ഭി​ച്ച ഈ ​കാ​റ്റ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​കൂ​ടി തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

കാ​റ്റു​മൂ​ലം മ​രു​ഭൂ​മി​ക​ളി​ലും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രാ​നും കാ​ഴ്ച​പ​രി​ധി കു​റ​യാ​നും സാ​ധ്യ​ത​യു​ണ്ട്.

ഒ​മാ​ൻ തീ​ര​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ ര​ണ്ടു മീ​റ്റ​ർ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച​യോ​ടെ മ​സ്ക​ത്തി​ൽ താ​പ​നി​ല ഏ​ക​ദേ​ശം 26 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് താ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Oman will experience hot weather in the coming days
Next Story