ഫ്രഞ്ച് പ്രസിഡന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാൻ
text_fieldsമസ്കത്ത്: ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെക്കാനുള്ള ഫ്രാൻസ് പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വർധിച്ചുവരുന്ന യുദ്ധം തടയുന്നതിനും നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലെ ഒരു സുപ്രധാന ചുവടുവെപ്പായാണ് സുൽത്താനേറ്റ് ഇതിനെ കണക്കാക്കുന്നത്.
മേഖലയിലെ അക്രമവും സൈനിക വർധനവും തടയാൻ അന്താരാഷ്ട്ര സമൂഹം ഉറച്ച നിലപാടുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഒമാൻ, സംഘട്ടനത്തിന് ആക്കം കൂട്ടുകയും മനുഷ്യരുടെ കഷ്ടപ്പാടുകൾ വർധിപ്പിക്കുകയും ചെയ്യുന്ന എല്ലാത്തരം സൈനിക പിന്തുണയും നിർത്തുന്നത് ഉൾപ്പെടെ അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾ പാലിക്കണമെന്നു ആവശ്യപ്പെട്ടു.
ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെക്കുന്ന തീരുമാനം ദിവസങ്ങൾക്ക് മുമ്പാണ് ഇമാനുവൽ മാക്രോണൻ പ്രഖ്യാപിച്ചത്. ലബനാനിൽ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയേയും മാക്രോൺ വിമർശിച്ചിരുന്നു.
പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്ന് മാക്രോൺ പറഞ്ഞു. അതിനാൽ ഗസ്സയിലേക്കുള്ള ആയുധകയറ്റുമതി നിർത്തുകയാണെന്നും മാക്രോൺ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

