Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2025 9:00 PM IST Updated On
date_range 1 Aug 2025 9:45 PM ISTഫലസ്തീൻ രാഷ്ട്രം: കാനഡയുടെയും മാൾട്ടയുടെയും പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഒമാൻ
text_fieldsbookmark_border
മസ്‌കത്ത്: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള കാനഡയുടെയും മാൾട്ടയുടെയും പ്രധാനമന്ത്രിമാരുടെ പ്രഖ്യാപനത്തെ ഒമാൻ സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം ഉയർത്തിപ്പിടിക്കുന്നതിനുള്ള ഗൗരവമേറിയ ഒരു ചുവടുവെപ്പായി ഈ നയതന്ത്ര സംഭവവികാസത്തെ ഒമാൻ അഭിനന്ദിച്ചു.
മിഡിൽ ഈസ്റ്റിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം എന്ന ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്ന ദ്വിരാഷ്ട്ര പരിഹാരത്തിനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിബദ്ധതയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

