Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂനമർദത്തി​െൻറ...

ന്യൂനമർദത്തി​െൻറ തീവ്രത കുറഞ്ഞു; ഒമാനിൽ മഴ ശനിയാഴ്​ച രാവിലെ മുതൽ

text_fields
bookmark_border
ന്യൂനമർദത്തി​െൻറ തീവ്രത കുറഞ്ഞു;   ഒമാനിൽ മഴ ശനിയാഴ്​ച രാവിലെ മുതൽ
cancel

മസ്​കത്ത്​: ന്യൂനമർദത്തി​െൻറ ഫലമായുള്ള ശക്​തമായ മഴ ശനിയാഴ്​ച രാവിലെ മുതലാകും ഉണ്ടാവുകയെന്ന്​ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ന്യൂനമർദത്തി​െൻറ തീവ്രത കുറഞ്ഞതായാണ്​ ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന്​ വ്യക്​തമാകുന്നത്​. അനുബന്ധമായുള്ള മഴയുടെ അളവും കുറയുമെന്ന്​ അതോറിറ്റി വെള്ളിയാഴ്​ച രാവിലെ പുറപ്പെടുവിച്ച മുന്നറിയിപ്പ്​ സന്ദേശത്തിൽ പറയുന്നു. മസ്​കത്തിന്​ പുറമെ തെക്ക്​-വടക്ക്​ ശർഖിയ, ദാഖിലിയ, ബാത്തിന ഗവർണറേറ്റുകളിലും ഞായറാഴ്​ച വൈകുന്നേരം വരെ മഴയുണ്ടാകും. 20 മുതൽ അമ്പത്​ മില്ലീമീറ്റർ വരെ മഴയാണ്​ ലഭിക്കാനിട. വ്യാഴാഴ്​ച പുറപ്പെടുവിച്ച അറിയിപ്പിൽ വെള്ളിയാഴ്​ച വൈകുന്നേരം മഴ തുടങ്ങുമെന്നും നൂറ്​ മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നുമാണ്​ അറിയിച്ചിരുന്നത്​.

ഇടയോടെയുള്ള മഴക്ക്​ പുറമെ ശക്​തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും ദൂരകാഴ്​ച കുറയുവാനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന്​ അതോറിറ്റി ഏറ്റവും പുതിയ മുന്നറിയിപ്പ്​ സന്ദേശത്തിൽ അറിയിച്ചു. താഴ്​ന്ന പ്രദേശങ്ങളിൽ നിന്ന്​ മാറി നിൽക്കണം. വാദികൾ മുറിച്ചുകടക്കുകയും കടലിൽ പോവുകയും ചെയ്യരുത്​. കടൽ പ്രക്ഷുബ്​ധമായിരിക്കും. തിരമാലകൾ അഞ്ച്​ മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു.

മസ്​കത്ത്​ നഗരസഭയിൽ പ്രത്യേക ഹെൽപ്പ്​ലൈനും പ്രവർത്തനമാരംഭിച്ചു. കാറ്റും മഴയും അവസാനിക്കുന്നത്​ വരെ 1111 എന്ന നമ്പറിൽ വിളിച്ചാൽ ഏത്​ സമയത്തും സഹായം ലഭ്യമാകും. ഉൗഹാപോഹങ്ങൾ പരത്തരുതെന്നും വാർത്തകൾക്ക്​ ഒൗദ്യോഗിക സ്രോതസുകളെ മാത്രമാണ്​ ആശ്രയിക്കാൻ പാടുള്ളൂവെന്നും ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ്​ അധികൃതരും അറിയിച്ചു. രക്ഷാ അഭ്യർഥനകൾക്ക്​​ 9999, 24343666 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. താഴ്​ന്ന പ്രദേശങ്ങളിലും വാദികൾക്ക്​ സമീപവും വാഹനങ്ങൾ പാർക്ക്​ ചെയ്യരുതെന്ന്​ റോയൽ ഒമാൻ പൊലീസും അറിയിച്ചു.

കാലാവസ്​ഥാ സാഹചര്യങ്ങൾ നേരിടാൻ തയാറായതായി ഗതാഗത മന്ത്രാലയവും അറിയിച്ചു. റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഉപകരണങ്ങൾ ലഭ്യമാക്കാൻ റോഡ്​ മേഖലയിൽ ബന്ധപ്പെട്ട കമ്പനികൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. എല്ലാ ഗവർണറേറ്റുകളിലും ഉപ കമ്മിറ്റികളും രൂപവത്​കരിച്ചിട്ടുണ്ട്​.

വെള്ളിയാഴ്​ച വൈകുന്നേരത്തോടെ ഒമാ​െൻറ ഏതാണ്ടെല്ലാ ഭാഗങ്ങളിലും അന്തരീക്ഷം മേഘാവൃതമായി തുടങ്ങിയിട്ടുണ്ട്​. ഇതേ തുടർന്ന്​ അന്തരീക്ഷ താപനിലയിലും കുറവുണ്ടായിട്ടുണ്ട്​. കാലാവസ്​ഥ സാഹചര്യത്തെ നേരിടാൻ സിവിൽ ഡിഫൻസും സുൽത്താൻ സായുധസേനയുമെല്ലാം ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story