ഒാടും ബസ്.. വെള്ളം കണ്ടാൽ പായും ബസ്
text_fieldsമസ്കത്ത്: അറേബ്യയിലെ നോർവേ എന്നറിയപ്പെടുന്ന ഖസബിലെ വിനോദ സഞ്ചാര മേഖലയുടെ ആകർഷണമായി ഇനി വാട്ടർബസും. ഗോൾഡൻ കോസ്റ്റ് ട്രാവൽ ആൻഡ് ടൂറിസം കമ്പനിയാണ് ഇൗ നൂതന സംരംഭത്തിന് പിന്നിൽ. യൂറോപ്യൻ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്ത ബസ് ഇൗ മാസമാണ് സർവിസ് ആരംഭിച്ചത്. ‘വെള്ളത്തിലിറങ്ങുന്ന ബസ്’ ഇതിനകം സഞ്ചാരികൾക്കിടയിൽ പ്രിയങ്കരമായി കഴിഞ്ഞു.
മുതിർന്നവർക്ക് 10 റിയാലും രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് അഞ്ച് റിയാലുമാണ് നിരക്കെന്ന് ഗോൾഡൻ കോസ്റ്റ് ട്രാവൽ ആൻഡ് ടൂറിസം കമ്പനി ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ അഹമ്മദ് അൽ മുല്ല പറഞ്ഞു. 90 മിനിറ്റാണ് സർവിസിെൻറ ദൈർഘ്യം. ഇതിൽ പകുതി സമയമാണ് ബസ് വെള്ളത്തിലിറങ്ങുക. ജീവനക്കാർക്ക് പുറമെ 34 പേർക്ക് ഇതിൽ യാത്രചെയ്യാൻ കഴിയും. റോഡിൽ 100 കിലോമീറ്റർ വരെ വേഗതയെടുക്കാൻ സാധിക്കുന്ന ബസിന് വെള്ളത്തിൽ ഏഴ് നോട്ട് വേഗത കൈവരിക്കാനും കഴിയും ഖസബിലെ ടൂറിസം മേഖലക്ക് എങ്ങനെ ഉണർവേകാൻ കഴിയുമെന്ന ആലോചനയാണ് തന്നെ ഇതിലേക്ക് കൊണ്ടെത്തിച്ചതെന്ന് അൽമുല്ല പറയുന്നു.
രണ്ടര വർഷത്തെ ഗവേഷണത്തിെൻറ ഫലമാണ് വാട്ടർബസ്. അന്താരാഷ്ട്ര സമുദ്രയാത്രയുടെ സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് സർവിസ്. ലൈഫ് ജാക്കറ്റ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവക്ക് പുറമെ പരിചയ സമ്പന്നരായ ജീവനക്കാരുമാണ് സർവിസിെൻറ ചുമതലയിലുള്ളത്. വാട്ടർബസിനെ കുറിച്ച് കേട്ടറിഞ്ഞ് നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ടെന്നും അൽ മുല്ല പറയുന്നു. യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളായ റാസ് അൽഖൈമയോടും ഫുജൈറയോടും ചേർന്ന് കിടക്കുന്ന മുസന്ദം ഉപദ്വീപിെൻറ അറ്റത്താണ് ഖസബ് സ്ഥിതി ചെയ്യുന്നത്. കടലും മനോഹരമായ മലനിരകളും അതിരിടുന്ന ഇവിടം ഒമാനിൽനിന്നുള്ള ആഭ്യന്തര സഞ്ചാരികൾക്ക് പുറമെ യു.എ.ഇയിൽനിന്നും സമീപ രാഷ്ട്രങ്ങളിൽനിന്നുമുള്ള സഞ്ചാരികളുടെയും ആകർഷണ കേന്ദ്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
