Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാന്​ തോൽവി; ഏകദിന...

ഒമാന്​ തോൽവി; ഏകദിന പരമ്പര സമനിലയിൽ

text_fields
bookmark_border
ഒമാന്​ തോൽവി; ഏകദിന പരമ്പര സമനിലയിൽ
cancel

മ​സ്ക​ത്ത്​: ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ഒ​മാ​നെ​തി​നെ പാ​പു​വ​ന്യൂ​ഗി​നി​യ​ക്ക്​ വി​ജ​യം. അ​മീ​റാ​ത്തി​ലെ ക്രി​ക്ക​റ്റ്​ ഗ്രൗ​ണ്ട്​ ട​ർ​ഫ്​ ഒ​ന്നി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​ല്​ വി​ക്ക​റ്റി​നാ​ണ്​ ആ​തി​ഥേ​യ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ത്ത ഒ​മാ​ൻ 49.1 ഓ​വ​റി​ൽ 243 റ​ൺ​സി​ന്​ എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.

മ​റു പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പാ​പു​വ ന്യൂ ​ഗി​നി​യ അ​ഞ്ച്​ പ​ന്ത്​ ശേ​ഷി​ക്കെ ആ​റ്​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ വി​ജ​യം കാ​ണു​ക​യാ​യി​രു​ന്നു. ലെ​ഗ സി​യാ​ക്ക (70), ഹി​രി​ഹി​രി (66*) എ​ന്നി​വ​രു​ടെ മി​ക​വാ​ണ്​ പാ​പു​വ ന്യൂ ​ഗി​നി​യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ചാ​ദ്​ സോ​പ​ർ, സെ​സെ ബ​ഹു എ​ന്നി​വ​ർ മു​ന്ന്​ വീ​ത​വും അ​സ്സാ​ദ്​ വാ​ല ര​ണ്ടും വി​ക്ക​റ്റു​ക​ൾ പാ​പു​വ ന്യൂ ​ഗി​നി​യ​ക്ക് വേ​ണ്ടി എടുത്തു.

ഒ​മാ​ൻ ബാ​റ്റി​ങ്​ നി​ര​യി​ൽ ശു​ഹൈ​ബ്​ ഖാ​ൻ (59), ഖാ​ല​ദ്​ കൈ​ൽ (42), അ​യാ​ൻ ഖാ​ൻ (35) എ​ന്നി​വ​രൊ​ഴി​​കെ മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​മാ​നു​വേ​ണ്ടി സീ​ഷാ​ൻ മ​ഖ്​​സൂ​ദ്​ ര​ണ്ട്​ വി​ക്ക​റ്റെ​ടു​ത്തു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​മാ​ൻ നാ​ല്​ വി​ക്ക​റ്റി​ന്​ വി​ജ​യി​ച്ചി​രു​ന്നു.​പ​ര​മ്പ​യി​ലെ ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ൾ ആ​റു​മ​ത​ൽ എ​ട്ടു​വ​രെ ​ ന​ട​ക്കും. ട്വ​ന്‍റി20 ലോ​ക​ക​പ്പി​ന്‍റെ മു​​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഒ​മാ​ൻ മ​ത്സ​ര​ത്തെ കാ​ണു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:papua new guineaoman
News Summary - oman vs papua new guinea
Next Story