ട്വന്റി20 ലോകകപ്പിൽ ആസ്ത്രേലിയക്കെതിരെ ഒമാൻ
text_fieldsകഴിഞ്ഞ ദിവസം നടന്ന നമീബിയ-ഒമാൻ മത്സരത്തിൽനിന്ന്
മസ്കത്ത്: ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഒമാൻ വ്യാഴാഴ്ച ആസ്ത്രേലയയുമായി ഏറ്റുമുട്ടും. വെസ്റ്റിൻഡീസിലെ കെൻസിങ്ടൺ ഓവൽ ബാർബഡോസ് സ്റ്റേഡിയത്തിൽ ഒമാൻ സമയം പുലർച്ച 4.30 നാണ് കളി. ശക്തരായ എതിരാളികൾക്കു മുന്നിൽ മികച്ച കളി കാഴ്ചവെക്കാനായിരിക്കും കോച്ച് മെൻഡിസും കുട്ടികളും ശ്രമിക്കുക.
തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തിൽ നമീബിയോട് സൂപ്പർ ഓവറിൽ 11 റൺസിന് പരാജയം ഏറ്റുവാങ്ങിയിരുന്നു. മുൻനിര ബാറ്റർമാർ ഫോമിലേക്കുയരാൻ കഴിയാത്തതായിരുന്നു ഒമാന് തിരിച്ചടിയായിരുന്നത്. കഴിഞ്ഞ കളിയിൽനിന്ന് വ്യത്യസ്തമായി ബാറ്റർമാർ ഫോമിലേക്ക് ഉയർന്നില്ലെങ്കിൽ ബൗളിങ് ഡിപ്പാർട്ട്മെന്റിന് പണി ഇരട്ടിയാകും. നമീബിയക്കെതിരെ മികച്ച പ്രകടനമായിരുന്നു മെഹ്റാൻ ഖാൻ, ബിലാൽ ഖാൻ, ആഖിബ് ഇല്യാസ്, അയാൻ ഖാൻ എന്നിവരടങ്ങിയ ബൗളിങ് ഡിപ്പാർട്ട്മെന്റ് കാഴ്ചവെച്ചത്.
എന്നാൽ, ഗ്ലൈൻ മാകസ്വെൽ, ഡേവിഡ് വാർണർ തുടങ്ങിയ ലോകോത്ത കളിക്കാർക്ക് മുന്നിൽ സുൽത്താനേറ്റിന്റെ ബൗളിങ്ങിന് എത്രത്തോളം മൂർച്ചയുണ്ടെന്ന് ഇന്നു കണ്ടറിയണം. പാറ്റ് കമ്മിൻസ്, നതാൻ എല്ലിസ്, മൈകക്കൽ സ്റ്റാർക് എന്നിവരുടെ തീ തുപ്പുന്ന പന്തുകളെ ഒമാൻ താരങ്ങൾ എങ്ങനെ നേരിടുമെന്നും ആരാധകർ വളരെ ആകാംശയോടെയാണ് നോക്കികാണുന്നത്. എന്നാൽ, തങ്ങളുടേതായ ദിനത്തിൽ ആരേയും തോൽപ്പിക്കാൻ കഴിയുന്ന ഒരുപിടി താരങ്ങളാണ് ഒമാന്റെ ഏറ്റവും വലിയ കരുത്ത്.
അതുകൊണ്ടുതന്നെ എതിരാളികളുടെ ശക്തിയിൽ ഭയപ്പെടാതെ മികച്ച കളി കാഴ്ചവെക്കണമെന്നാണ് കോച്ച് ഒമാൻ താരങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം. ബൗളർമാരെപോലെ ബാറ്റർമാരും വ്യാഴാഴ്ച തിളങ്ങിയാൽ കംഗാരുപ്പടക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ടുതന്നെ ആസ്ത്രേലിയ വളരെ കരുതലോടെയായിരിക്കും വ്യാഴാഴ്ച കളത്തിലിറങ്ങുക.ഗൂപ് ബിയിലെ ഒമാന്റെ മൂന്നാം മത്സരം ജൂൺ ഒമ്പതിന് സ്ക്വാട്ടിലാൻഡിനെതിരെയാണ്. ഒമാൻ സമയം രാത്രി ഒമ്പതു മണിക്കാണ് മത്സരം തുടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

