‘ഒമാൻ വിഷൻ 2040’: വെള്ളി സ്മാരക നാണയം പുറത്തിറക്കി
text_fieldsമസ്കത്ത്: ഒമാൻ വിഷൻ 2040 എടുത്തുകാണിക്കുന്ന വെള്ളി സ്മാരക നാണയം സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) പുറത്തിറക്കി. സമഗ്ര വികസനത്തിനും സുസ്ഥിര സമ്പദ്‌വ്യവസ്ഥക്കു വേണ്ടിയുള്ള രാജ്യത്തിന്റെ അഭിലാഷങ്ങളെയും വാഗ്ദാനപൂർണമായ ഭാവി കാഴ്ചപ്പാടുകളും അടങ്ങിയതാണ് ഒമാൻ വിഷൻ 2040.
ദേശീയ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് നാണയം രൂപകൽപന ചെയ്തിരിക്കുന്നത്. മുൻവശത്ത് ഒമാന്റെ ചിഹ്നം (ഖഞ്ചർ), സുൽത്താനേറ്റിന്റെ പേര്, സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ പേര്, അറബിയിലും ഇംഗ്ലീഷിലുമുള്ള മൂല്യം, പുറത്തിറക്കിയ വർഷം എന്നിവയുണ്ട്. മറുവശത്ത് ‘ഒമാൻ വിഷൻ 2040’ ലോഗോയും, വിഷന്റെ ദൃശ്യ ഐഡന്റിറ്റിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഘടകങ്ങളും അടങ്ങിയിരിക്കുന്നു.
ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനുമുള്ള സി.ബി.ഒയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പുരോഗതിക്കും സുസ്ഥിര അഭിവൃദ്ധിക്കും വേണ്ടിയുള്ള ദേശീയ ചട്ടക്കൂടായി ഇത് പ്രവർത്തിക്കുന്നു. റൂവി, സലാല, സുഹാർ എന്നിവിടങ്ങളിലെ സി.ബി.ഒ ശാഖകളിൽനിന്നും ഓപ്പറ ഗാലേറിയയിലെ ഒമാൻ പോസ്റ്റ് വിൽപന ഔട്ട്‌ലെറ്റിൽനിന്നും ഇവ വാങ്ങാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

