ഒമാൻ വിഷൻ 2040 ; മാധ്യമ തലവൻമാരുമായി കൂടിക്കാഴ്ച നടത്തി
text_fieldsഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോ-അപ്പ് യൂനിറ്റ് അധികൃതർ മാധ്യമ തലവൻമാരുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോ-അപ്പ് യൂനിറ്റ് അധികൃതർ ദേശീയ മാധ്യമങ്ങളുടെ എഡിറ്റർ-ഇൻ-ചീഫ് , എഡിറ്റർമാരുമായും ഡയറക്ടർ ജനറൽമാരുമായും കൂടിക്കാഴ്ച നടത്തി. യോഗത്തിൽ വാർത്താവിതരണ മന്ത്രി ഡോ. അബ്ദുല്ല നാസർ അൽ ഹറസി പങ്കെടുത്തു. ഒമാൻ വിഷൻ 2040, ഫോളോ-അപ്പ്, അത് നടപ്പാക്കുന്ന സംവിധാനങ്ങൾ, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകളുടെ പങ്ക് എന്നിവയെ കുറിച്ചുള്ള ദൃശ്യ അവതരണം ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോ-അപ്പ് യൂനിറ്റിന്റെ ചെയർമാൻ ഡോ. ഖമീസ് സെയ്ഫ് അൽ ജാബ്രി നടത്തി. ഒമാൻ വിഷൻ 2040നെ കുറിച്ചും അതിന്റെ നേട്ടത്തെ പറ്റിയും പൊതുജന അവബോധം ഏകീകരിക്കുന്നതിൽ പങ്കാളിയെന്ന നിലയിൽ മാധ്യമങ്ങൾക്കുള്ള പങ്കിന്റെ ഭാഗമായിരുന്നു പരിപാടി.
ഒമാൻ വിഷൻ 2040ൽ നാല് അടിസ്ഥാന സ്തംഭങ്ങൾ, 12 ദേശീയ മുൻഗണനകൾ, 12 തന്ത്രപരമായ സമീപനങ്ങൾ, 75 തന്ത്രപരമായ ലക്ഷ്യങ്ങൾ, 68 ദേശീയ അന്തർദേശീയ പ്രകടന സൂചകങ്ങൾ എന്നിവയാണ് ഉൾക്കൊള്ളുന്നത്. വിവിധ മേഖലകളിലെ നവീകരണവും വികസനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കക്ഷികൾ തമ്മിലുള്ള പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുന്നതിനുള്ള അവസരമാണ് ഒമാൻ വിഷൻ 2040. അതിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് രാജ്യത്തെ എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെയും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

