'കോവിഡ് വാക്സിൻ സുരക്ഷിതം': ഉൗഹാപോഹങ്ങൾക്ക് ചെവികൊടുക്കരുത് –ഒമാൻ ആരോഗ്യ മന്ത്രി
text_fieldsആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി വാക്സിനേഷൻ കേന്ദ്രം സന്ദർശിക്കുന്നു
മസ്കത്ത്: കോവിഡ് വാക്സിന് ഇതുവരെ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. ഉൗഹാപോഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും മുൻഗണന പട്ടികയിൽ ഉൾപ്പെട്ടവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിച്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വാക്സിൻ എടുത്തവർക്കാർക്കും പാർശ്വഫലങ്ങളോ അല്ലെങ്കിൽ അലർജി പോലുള്ളവയോ റിപ്പോർട്ട് ചെയ്യതിട്ടില്ല. തലവേദന, ശരീര വേദന, ചെറിയ പനി എന്നിങ്ങനെയുള്ള വാക്സിെൻറ സാധാരണ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളൂ. വാക്സിനെടുത്ത ഒരാളുടെ തൊലിയിൽ തിണർപ്പ് ഉണ്ടായെങ്കിലും ഇയാൾക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യമുണ്ടായില്ല. വാക്സിനേഷൻ വഴി മാത്രമാണ് ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പഠനങ്ങൾ അവലോകനം ചെയ്തും ക്ലിനിക്കൽ ട്രയലിന് ശേഷവുമാണ് ഒമാൻ വാക്സിൻ ഉപയോഗത്തിന് അനുമതി നൽകുക. ആഗോള തലത്തിൽ നാല് ദശലക്ഷം ജനങ്ങൾക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. ഇതുവരെ ആർക്കും ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഡിസംബർ 27നാണ് ഒമാനിൽ കോവിഡ് വാക്സിനേഷന് തുടക്കമായത്. എട്ടു ദിവസത്തിനുള്ളിൽ 7600 പേരാണ് വാക്സിൻ സ്വീകരിച്ചത്. ആദ്യ ഘട്ടത്തിൽ ലക്ഷ്യമിട്ടതിെൻറ പകുതിയിലധികമാണിത്. എല്ലാ ഗവർണറേറ്റുകളിലും വാക്സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

