ഒമാൻ-തുർക്കി സംയുക്ത സമിതി യോഗം; വാണിജ്യമന്ത്രിമാർ ചർച്ച നടത്തി
text_fieldsഒമാൻ-തുർക്കി വാണിജ്യമന്ത്രിമാർ നടത്തിയ ചർച്ച
മസ്കത്ത്: ഒമാൻ-തുർക്കി സംയുക്ത സമിതി 11ാമത് യോഗം അങ്കാറയിൽ നടക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും വിവിധ മേഖലകളിലുളള സഹകരണങ്ങളും യോഗം ചർച്ചചെയ്യും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. സന്ദർശനത്തിന്റെ ഭാഗമായി തുർക്കി വാണിജ്യമന്ത്രി മെഹ്മത് മുഷുമായി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫ് ചർച്ച നടത്തി. ഒമാനും തുർക്കിയും തമ്മിൽ വ്യാപാര, ഉഭയകക്ഷി ബന്ധങ്ങൾ ഏകീകരിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ചചെയ്തു. സാമ്പത്തിക സഹകരണത്തിന്റെയും വിവിധ മേഖലകളിൽ കൂടുതൽ നിക്ഷേപം വർധിപ്പിക്കുന്നതിനെപ്പറ്റിയും യോഗം ചർച്ചചെയ്തു.
നിക്ഷേപ സഹകരണ സാധ്യതകൾ ചർച്ചചെയ്യുന്നതിനും വ്യാപാര വിനിമയ മൂല്യം ഉയർത്തുന്നതിനും ഒമാനി ബിസിനസ് കൗൺസിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഒമാൻ മന്ത്രി ഊന്നിപ്പറഞ്ഞു. ഉദ്യോഗസ്ഥർ, സർക്കാർ മേഖലയിലെ പ്രതിനിധികൾ, വ്യവസായികൾ തുടങ്ങി നിരവധിപേരാണ് ഒമാൻ പ്രതിനിധി സംഘത്തിലുള്ളത്.

