ഒമാൻ തീരത്ത് വൻ സൂനാമി സാധ്യത തള്ളിക്കളയാനാകില്ലെന്ന് പഠനം
text_fieldsമസ്കത്ത്: കനത്ത ഭൂചലനത്തെ തുടർന്നുള്ള കൂറ്റൻ സൂനാമി ഒമാൻ തീരത്തെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് പഠനം. 2004ൽ ഇന്തോനേഷ്യയിലെ സുമാത്രയിലും 2011ൽ ജപ്പാനിലെ ഫുക്കൂഷിമയിലും ഉണ്ടായ വിധമുള്ള ശക്തമായ സൂനാമി തിരകൾ ഒമാൻ തീരത്തും നാശം വിതക്കാമെന്ന് ജിയോഫിസിക്കൽ ജേണൽ ഇൻറർനാഷനലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പറയുന്നു. ഇറാെൻറയും പാകിസ്താെൻറയും തെക്കൻ തീരമായ മക്രാൻ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഭൗമശാസ്ത്രപരമായി ‘സബ്ഡക്ഷൻ സോൺ’ എന്നറിയപ്പെടുന്ന ഭൂകമ്പ സാധ്യതയേറിയ പ്രദേശമാണ് മക്രാൻ. ഭൗമപാളികൾക്കിടയിൽ പൊട്ടലുകൾ അഥവാ ഭ്രംശരേഖകൾ ഉള്ള പ്രദേശങ്ങളാണ് സബ്ഡക്ഷൻ സോണുകൾ എന്നറിയപ്പെടുന്നത്.
ഇൗ ഭ്രംശരേഖകൾക്കിരുപുറവുമുള്ള ഫലകങ്ങൾ ശിലാ ദ്രവങ്ങൾക്കു മുകളിലൂടെ തെന്നിനീങ്ങുന്നതിനിടെ പരസ്പരം കൂട്ടിയിടിക്കാറുണ്ട്. ഇൗ കൂട്ടിയിടിക്കലിെൻറ ഫലമായി ഫലകങ്ങൾ ഒന്നിന് മുകളിൽ ഒന്നായി ഞെരിഞ്ഞമരുേമ്പാൾ ഇലാസ്തിക ബലം ഉൗർജമായി പുറത്തുവരുന്നു. ഇങ്ങനെ പുറത്തുവരുന്ന ഉൗർജം വലിയ തോതിലാണെങ്കിൽ റിക്ടർ സ്കെയിലിൽ ഒമ്പത് വരെയുള്ള ഭൂകമ്പങ്ങൾക്ക് കാരണമാകും. മക്രാൻ തീരത്തിെൻറ കിഴക്കുഭാഗം നിരവധി തവണ ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നുവെന്നത് ഇതിനകം തെളിഞ്ഞുകഴിഞ്ഞതായി പഠന സംഘത്തിലെ അംഗങ്ങളിൽ ഒരാളായ കാമില പെന്നി എഴുതിയ ലേഖനത്തിൽ പറയുന്നു. 1945ൽ ഇൗ ഭാഗത്തുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ സൂനാമിയിൽ ഒമാനിലും പാകിസ്താൻ തീരത്തുമായി മുന്നൂറോളം പേരാണ് മരിച്ചത്. പാകിസ്താൻ-ഒമാൻ തീരത്ത് സമീപവർഷങ്ങളിലായി നടന്നുവരുന്ന ദ്രുതഗതിയിലുള്ള നഗരവത്കരണം ഇനി ഇത്തരം സംഭവമുണ്ടായാൽ ഉണ്ടാക്കുന്ന ആൾനാശം വലുതായിരിക്കും. പ്രത്യേകിച്ചും സമുദ്രനിരപ്പിൽനിന്നും പത്തു മീറ്റർ ഉയരത്തിലുള്ള സൂനാമി എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്ന് ലേഖനം പറയുന്നു.
മക്രാെൻറ കിഴക്കുഭാഗത്ത് ഭ്രംശരേഖക്ക് സമീപമായി ചെറിയ ഭൂകമ്പങ്ങളും നിരവധി തവണയുണ്ടായിട്ടുണ്ട്. ഇൗ വർഷം ഫെബ്രുവരി ആറിനും ഇൗ സ്ഥലത്ത് ചെറിയ ഭൂചലനമുണ്ടായി. മക്രാൻ ഫലകത്തിെൻറ വലതുഭാഗം കേന്ദ്രീകരിച്ചാണ് വിശദപഠനം നടന്നതെന്ന് ലേഖനം പറയുന്നു.
ഭൂപാളികളുടെ ഞെരിഞ്ഞമരലിെൻറ ഫലമായി ഇൗ ഭാഗം കേന്ദ്രീകരിച്ച് മുമ്പ് ഭൂചലനം ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഒമാൻ തീരത്ത് കാണപ്പെടുന്ന വലിയ പാറക്കല്ലുകൾ സൂനാമി തിരകൾ കൊണ്ടുവന്നിട്ടതാകാമെന്നാണ് സംഘത്തിലെ ഗവേഷകരുടെ പക്ഷം. പടിഞ്ഞാറൻ മക്രാനിലോ അല്ലെങ്കിൽ പാകിസ്താൻ അടക്കം മുഴുവൻ പ്രദേശങ്ങൾ കേന്ദ്രമായോ ഉണ്ടായ ഭൂചലനത്തിെൻറ ഫലമായിട്ടുണ്ടായ സൂനാമിയുടെ ബാക്കിപത്രമാകാം ഇത്. ഇറാനിലെ നാഷനൽ കാർേട്ടാഗ്രാഫിക് സെൻററിലെ വിദഗ്ധർ അടങ്ങുന്ന സംഘം ഇറാൻ തീരത്ത് ജി.പി.എസ് സ്റ്റേഷനുകൾ ഉപയോഗിച്ച് പഠനം നടത്തിയിരുന്നു.
ഇറാെൻറ ഭാഗത്തുള്ള ഭൗമ ഫലകങ്ങളുടെ സഞ്ചാരം അറേബ്യയുടേതുമായി താരതമ്യപ്പെടുത്തി മനസ്സിലാക്കുകയായിരുന്നു ദൗത്യം. ഇതിൽ ഇറാൻ തീരത്തിെൻറ ചലനവേഗം തീരത്തോട് അടുക്കുേമ്പാൾ കുറയുന്നതായി കണ്ടെത്തി. ഇത് ഭൗമപാളികൾക്കിടയിൽ ഇലാസ്തിക ഉൗർജം സംഭരിക്കപ്പെടുന്നുവെന്നതിെൻറ സൂചനയാണെന്നും കാമില ലേഖനത്തിൽ പറയുന്നു. തെളിവുകൾ ശരിയാകുന്ന പക്ഷം മക്രാൻ ഫലകത്തിെൻറ കിഴക്കുപടിഞ്ഞാറ് ഉൾപ്പെട്ട അതിശക്തമായ ഭൂചലനത്തിന് സമീപഭാവിയിൽ സാധ്യതയുണ്ടെന്നും ഇൗ വിഷയത്തിൽ തുടർഗവേഷണങ്ങൾ അനിവാര്യമാണെന്നും ലേഖനം പറയുന്നു.
ലേഖനത്തിലെ കണ്ടെത്തലുകൾ കൃത്യമാകാനിടയുണ്ടെങ്കിലും തുടർപഠനങ്ങൾ അനിവാര്യമാണെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഇസ അൽ ഹുസൈനി പ്രതികരിച്ചു.
പടിഞ്ഞാറൻ മക്രാൻ ഫലകത്തിെൻറ പ്രവർത്തനം സംബന്ധിച്ച തുടർ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും ഇതുവഴി മാത്രമേ ഭൂകമ്പംമൂലമുണ്ടാകുന്ന അപകടസാധ്യതയെ കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂവെന്നും അൽ ഹുസൈനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
