Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ...

ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം

text_fields
bookmark_border
ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം
cancel

മസ്​കത്ത്​: ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ് റി യോഗം തീരുമാനിച്ചു. കോവിഡ്​ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ്​ തീരുമാനം. ബുധനാഴ്​ച മു തൽ നിലവിൽ വരുന്ന യാത്രാ നിയന്ത്രണം സ്വദേശികൾക്കും വിദേശികൾക്കും ബാധകമായിരിക്കും. സുൽത്താൻ സായുധസേനക്കും റോയൽ ഒമാൻ പൊലീസിനുമായിരിക്കും നിയന്ത്രണം നടപ്പിൽ വരുത്തേണ്ട ചുമതല.

യാത്രാ നിയന്ത്രണത്തിൽ വിവിധ വിഭാഗങ്ങളിലുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്​. സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാരെ അവരുടെ ജോലിയുടെ ആവശ്യകതക്ക്​ അനുസരിച്ച്​ കടത്തി വിടും. ആംബുലൻസുകൾ, അത്യാഹിത -അടിയന്തിരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്​. മിലിറ്ററി -സുരക്ഷാ വിഭാഗങ്ങളുടെ വാഹനങ്ങളാണ്​ ഇളവുള്ള മൂന്നാമത്തെ വിഭാഗം. സ്വദേശികൾക്കും വിദേശികൾക്കുമുള്ള ഭക്ഷണം, അടിസ്​ഥാന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവക്കും ഇളവുണ്ട്​.

നിർമാണാവശ്യത്തിനുള്ള സാധനങ്ങൾ, വാണിജ്യ ഉത്​പന്നങ്ങൾ, എണ്ണയിൽ നിന്നുള്ള ഉത്​പന്നങ്ങൾ എന്നിവക്ക്​ ഒപ്പം ഇൗ മേഖലകളിലുള്ള ഉപകരണങ്ങളും ഗവർണറേറ്റുകൾക്കിടയിൽ കൊണ്ടുപോകാൻ അനുമതിയുണ്ടാകും. അസാധാരണ സാഹചര്യങ്ങളിൽ സുരക്ഷാ പോയിൻറുകളിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച്​ സ്വദേശികൾക്കും വിദേശികൾക്കും യാത്രാനുമതി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള നടപടി സ്വദേശികളും വിദേശികളും അനുസരിക്കണമെന്ന്​ സുൽത്താൻ സായുധസേന അറിയിച്ചു. വാഹനയാത്രികർ സിവിൽ,റെസിഡൻറ്​ കാർഡുകൾ കൈവശം വെക്കണം. മിലിട്ടറി, സുരക്ഷാ ഉദ്യോഗസ്​ഥരുമായി സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. യാത്രകൾ അത്യാവശ്യ സാഹചര്യത്തിൽ മാത്രം മതിയെന്നും വീടുകളിൽ തന്നെ തുടരുന്നതാണ്​ നല്ലതെന്നും സുൽത്താൻ സായുധസേനയുടെ അറിയിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam news
News Summary - Oman Travel Restrictions -Gulf news
Next Story