വിവിധ ടൂറിസ്റ്റ് വിസകളുടെ കാലപരിധിയിൽ മാറ്റം വരുത്തി: വിസ മാറാൻ രാജ്യം വിടേണ്ടതില്ല
text_fieldsമസ്കത്ത്: ടൂറിസ്റ്റ് വിസകൾ അനുവദിച്ച ശേഷം ഒമാനിൽ പ്രവേശിക്കേണ്ട കാലപരിധിയിൽ ചില മാറ്റങ്ങൾ വരുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിലവിൽ മൂന്നു തരം വിനോദ സഞ്ചാര വിസകളാണ് ഒമാനിൽ ലഭിക്കുക. പത്തു ദിവസത്തെ കാലാവധിയുള്ളതും ഒരു മാസവും ഒരു വർഷവുമുള്ളതാണ് ഇവ. ഇതിൽ പത്തു ദിവസത്തെയും ഒരു മാസത്തെയും വിസകൾ അനുവദിച്ച് മൂന്നു മാസത്തിനുള്ളിൽ യാത്രികൻ ഒമാനിലെത്തണം. എന്നാൽ, ഒരു വർഷത്തെ ടൂറിസ്റ്റ് വിസക്ക് ഒരു മാസമാണ് പ്രവേശന കാലപരിധിയെന്ന് പാസ്പോർട്ട് ആൻഡ് റെസിഡൻസി വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ബിൻ സുൽത്താൻ അൽ നബ്ഹാനി പറഞ്ഞു.
സ്പോൺസറില്ലാത്ത ടൂറിസ്റ്റ് വിസയുടെ കാലപരിധിയും ഒരു മാസമാണ്. ഇൗ വിഭാഗത്തിൽപെടുന്ന യാത്രക്കാരും വിസ ലഭിച്ച് ഒരുമാസത്തിനുള്ളിൽ സുൽത്താനേറ്റിൽ എത്തണം. ജി.സി.സി രാഷ്ട്രങ്ങളിൽ നിശ്ചിത തസ്തികകളിൽ തൊഴിലെടുക്കുന്ന വിദേശികൾക്ക് സ്പോണ്‍സറില്ലാതെ ടൂറിസ്റ്റ് വിസയില്‍ ഒമാന്‍ സന്ദര്‍ശിക്കാൻ കഴിയും. ഇവർക്ക് ഒരുമാസം ഒമാനിൽ തങ്ങാം. ആവശ്യമെങ്കിൽ ഒരാഴ്ച കൂടി നീട്ടിനൽകുകയും ചെയ്യും. വിദേശികളുടെ താമസ നിയമത്തിൽ കഴിഞ്ഞമാസം വരുത്തിയ ഭേദഗതി പ്രകാരമാണ് ഇൗ മാറ്റങ്ങളെന്നും സുൽത്താൻ അൽ നബ്ഹാനി പറഞ്ഞു. 2017ൽ നിർത്തലാക്കിയിരുന്ന പത്തു ദിവസത്തെ ടൂറിസ്റ്റ് വിസ കഴിഞ്ഞമാസം മുതലാണ് പുനഃസ്ഥാപിച്ചത്. പുതിയ ഉത്തരവ് പ്രകാരം സ്റ്റുഡൻറ് വിസ, ഒാണേഴ്സ് വിസ, ഒാണർഷിപ് വിസയുടെ രജിസ്ട്രേഷൻ, തൊഴിൽ വിസ എന്നിവക്ക് അപേക്ഷിക്കാനുള്ള നടപടിക്രമം എളുപ്പമാക്കിയിട്ടുണ്ട്.
ഇൗ വിഭാഗങ്ങളിലുള്ള വിസ അനുവദിച്ച് മൂന്നുമാസത്തിനുള്ളിൽ ആൾ ഒമാനിലെത്തണം. എല്ലാത്തരം വിസകളും ഇ-വിസ സമ്പ്രദായത്തിൽ ലഭ്യമാണെന്ന് സുൽത്താൻ അൽ നബ്ഹാനി അറിയിച്ചു. വിസാ മാറ്റത്തിനായുള്ള നടപടി ലഘുവാക്കിയ വിവരം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. 50 റിയാൽ തിരിച്ചുകിട്ടാത്ത ഫീസ് അടച്ചാൽ താൽക്കാലിക തൊഴിൽ വിസ രാജ്യം വിടാതെതന്നെ സ്ഥിരം വിസയാക്കി മാറ്റാൻ സാധിക്കും. നിലവിലെ വിസയിൽനിന്ന് പുതിയതിലേക്ക് മാറാൻ രാജ്യത്തിന് പുറത്തുപോേകണ്ടതില്ല. 50 റിയാൽ ഫീസ് അടച്ചാൽ മാത്രം മതി. വിദേശി താമസ നിയമം ലംഘിച്ചവരുടെ പിഴയിലും മാറ്റമില്ല. വിസക്ക് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ടിന് ആറുമാസ കാലാവധിയെന്ന നിയമവും തുടരും. വീട്ടുജോലിക്കാരെ സ്വന്തമായി സ്പോൺസർ ചെയ്യാൻ അനുമതിയുള്ളവരുടെ പട്ടികയിൽ സർക്കാർ ജോലിക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
