മസ്കത്ത്: ഇന്ത്യൻ സഞ്ചാരികളുടെ കേന്ദ്രമായി സുൽത്താനേറ്റ് മാറുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒമാനിലെത്തുന്ന ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉള്ള ത്. കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്ന് ഒമാനിലെത്തിയത് 3.57 ലക്ഷം പേരാണ്. 2017ൽ ഇത് 3.17 ലക്ഷമായി രുന്നു. 12.37 ശതമാനത്തിെൻറ വർധനയാണ് ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായതെന്ന് ഒമാൻ ടൂറിസത്തിെൻറ ഇന്ത്യയിലെ പ്രതിനിധി ലുബ്ന ശീറാസി പറഞ്ഞു.
മൊത്തം 14.84 ലക്ഷം അന്ത ാരാഷ്ട്ര യാത്രികരാണ് 2018ൽ ഒമാനിലെത്തിയത്. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരുടെ എണ്ണം കൂടാതെയാണിത്. 2017നെ അപേക്ഷിച്ച് മൊത്തം അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ 8.39 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. ഒമാൻ ടൂറിസത്തിെൻറ രണ്ടാമത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യയെന്നും ഇൗ വർഷവും ഇരട്ടയക്കത്തിലെ വർധനയാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
ഒമാെൻറ വിനോദസഞ്ചാര മേഖലയെ കുറിച്ച പ്രചാരണവും വിസ നടപടികളിൽ വരുത്തിയ ലഘൂകരണവുമാണ് സഞ്ചാരികളുടെ എണ്ണത്തിലെ വർധനക്ക് കാരണം. റോയൽ ഒമാൻ പൊലീസും വിനോദസഞ്ചാര വകുപ്പും ചേർന്ന് ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വരുത്തിയ മാറ്റം സഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമാണ്. ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ ആകെട്ട 11 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്. ചിലയിടങ്ങളിലേക്ക് രണ്ടും മൂന്നും സർവിസുകളാണ് ഉള്ളത്. ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യോമയാന കരാർ പ്രകാരം ആഴ്ചയിൽ 27,000 സീറ്റുകളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ അനുവദനീയമായിട്ടുള്ളത്. ഇത് 60,000 ആയി ഉയർത്തണമെന്നാണ് ഒമാൻ എയറിെൻറ ആവശ്യം. അഹ്മദാബാദും മംഗലാപുരവും കോയമ്പത്തൂരുമടക്കം സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിക്കാനും പദ്ധതിയുണ്ട്. ബജറ്റ് വിമാന കമ്പനിയായ സലാം എയറും കൊച്ചിയടക്കം ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസ് ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ്.
ഇന്ത്യയിൽനിന്നുള്ള സഞ്ചാരികൾക്ക് ടൂർ ഒാപറേറ്റർ മുഖേന 10 ദിവസത്തെയും ഒരു മാസത്തെയും ടൂറിസ്റ്റ് വിസകൾ ലഭിക്കും. ഇതിന് യഥാക്രമം അഞ്ച് റിയാലും 20 റിയാലുമാണ് സർക്കാർ ഇൗടാക്കുന്നത്.
അമേരിക്ക, കാനഡ, ആസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ, ഷെങ്കൺ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിസയുള്ള ഇന്ത്യക്കാർക്ക് സ്പോൺസറില്ലാത്ത ഇ-വിസക്കും അപേക്ഷിക്കാം. മസ്കത്തിന് പുറമെ സലാലയും ജബൽ ശംസ്, ജബൽ അഖ്ദർ തുടങ്ങിയ സ്ഥലങ്ങളെല്ലാം ഇന്ത്യൻ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്.
വിഷൻ 2040 പദ്ധതി പ്രകാരം 2040ഒാടെ 11.7 ദശലക്ഷം അന്താരാഷ്ട്ര, ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാനാണ് ഒമാൻ ലക്ഷ്യമിടുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2019 5:14 AM GMT Updated On
date_range 2019-02-26T10:44:26+05:30ഒമാൻ, ഇന്ത്യൻ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കഴിഞ്ഞ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ 12.37 ശതമാനം വർധന
text_fieldsNext Story