ഒമാന്‍ വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
text_fieldsമസ്കത്ത്: വിനോദസഞ്ചാരമടക്കമുള്ള മേഖലകളില്‍ സ്വദേശികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. എണ്ണേതര മേഖലകളിലെ കമ്പനികളില്‍ നിക്ഷേപമിറക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
നിര്‍മാണ മേഖല, വിനോദസഞ്ചാരം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക. സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഒമാനികള്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. നിലവില്‍ വിദേശികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍, ഇത്തരം ജോലികള്‍ ചെയ്യാന്‍ സ്വദേശികള്‍ക്ക് കഴിവുള്ളതായും അധികൃതര്‍ വിലയിരുത്തുന്നു. നിര്‍മാണ മേഖലയില്‍ മാത്രം ആയിരക്കണക്കിന് തൊഴിലവസരങ്ങളുള്ളതായി തന്‍ഫീദ് വിലയിരുത്തുന്നു.
വിവിധ മേഖലകളില്‍ 2020ഓടെ 30,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് തന്‍ഫീദ് വിലയിരുത്തുന്നത്.
നിര്‍മാണ മേഖലയില്‍ സ്വദേശികളെ ആകര്‍ഷിക്കാന്‍ 21 പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. ഇതില്‍ 10.5 ശതകോടി റിയാലിന്‍െറ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി 13,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിനോദസഞ്ചാര മേഖലയില്‍ 1.8 ശതകോടി റിയാലിന്‍െറ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി പുതിയ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. 2020ഓടെ ലോജിസ്റ്റിക് മേഖലയില്‍ 7,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ 12,000 മുതല്‍ 13,000 വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.
2,22,000 സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതായാണ് ദേശീയ സ്ഥിതി വിവര മന്ത്രാലയം ഒടുവില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എണ്ണവില കുറഞ്ഞത് കാരണം നിരവധി കമ്പനികള്‍ പൂട്ടിയതിനാല്‍ 13,000 തൊഴിലവസരങ്ങള്‍ ഈ വര്‍ഷം സ്വകാര്യ മേഖലയിലുണ്ടാകുമെന്നും വിലയിരുത്തുന്നു. പല കമ്പനികളും തൊഴിലാളികളുടെ എണ്ണം കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചില കമ്പനികള്‍ 40 ശതമാനം വരെ തൊഴിലാളികളെ ഒഴിവാക്കിയിരുന്നു. ഈ വര്‍ഷം ചില കമ്പനികള്‍ 23 ശതമാനം വരെ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം 58 ശതമാനം കമ്പനികളും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തയാറായിട്ടുണ്ട്.
ആരോഗ്യ സുരക്ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 55 ശതമാനം കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒമാന്‍െറയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും തൊഴില്‍ മാര്‍ക്കറ്റ് വളരെ നിര്‍ണായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്. തൊഴില്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമന്നും വിലയിരുത്തുന്നു. ഇത്തരക്കാര്‍ക്ക് ജോലി നല്‍കാനാണ് കമ്പനി ഉടമകള്‍ ശ്രമിക്കുക. വിനോദസഞ്ചാരമടക്കമുള്ള മേഖലകളില്‍ കൂടുതല്‍ പദ്ധതികളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നത് രാഷ്ട്രത്തിന്‍െറ വളര്‍ച്ചക്ക് വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
