Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​നോ​ദ​സ​ഞ്ചാ​ര സീ​സ​ൺ അ​വ​സാ​നി​ക്കാ​ൻ ഇ​നി ആ​ഴ്​​ച​ക​ൾ മാ​ത്രം 

text_fields
bookmark_border
  • ഇൗ ​വ​ർ​ഷം ക്രൂ​യി​സ്​  ക​പ്പ​ലു​ക​ളി​ൽ കൂ​ടു​ത​ൽ പേ​ർ എ​ത്തി 
വി​നോ​ദ​സ​ഞ്ചാ​ര സീ​സ​ൺ അ​വ​സാ​നി​ക്കാ​ൻ ഇ​നി ആ​ഴ്​​ച​ക​ൾ മാ​ത്രം 
cancel

മത്ര: ഇൗ വർഷത്തെ വിനോദ സഞ്ചാര സീസൺ കൊടിയിറങ്ങാൻ ഇനി ആഴ്ചകൾ മാത്രം. ചൂട് കനത്ത് തുടങ്ങുന്നതോടെ സഞ്ചാരികളുടെ വരവ് നിലക്കും. ക്രൂയിസ് കപ്പലുകളിൽ എത്തിയ സഞ്ചാരികളുടെ എണ്ണം ഇക്കുറി മുൻവർഷത്തേക്കാൾ അധികമാണ്.  
ഇൗ മാസം ഏഴു കപ്പലുകൾ മേയ് ആദ്യത്തിൽ രണ്ടു കപ്പലുകളും കൂടിയാണ് മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് അടുക്കാനുള്ളത്. തുടർന്ന് കപ്പലുകളുടെ വരവ് നിലക്കും.

ഈ വര്‍ഷവും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും മറ്റുമുള്ള സഞ്ചാരികൾ വന്‍തോതില്‍ തന്നെ മത്ര തീരത്ത് വന്നണഞ്ഞിട്ടുണ്ടായിരുന്നു. ദിവസവും രണ്ടും മൂന്നും കപ്പലുകൾ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നങ്കൂരമിട്ട ദിവസങ്ങളും ഉണ്ടായിരുന്നു. ഇവയിൽ എത്തുന്നവർ മത്രയിലും പരിസരത്തും മസ്കത്തിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങുകയും ചെയ്തിരുന്നു. ഒമാ​െൻറ മനോഹാര ഭൂപ്രകൃതിയെ കുറിച്ച ടൂറിസം വകുപ്പി​െൻറ പ്രചാരണങ്ങൾ ഇവിടേക്ക് ഒാരോ വർഷവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. മികച്ച കാലാവസ്ഥ, സുന്ദരമായ ഭൂപ്രകൃതി,സാഹോദര്യവും സ്നേഹവും പകര്‍ന്നു നല്‍കുന്ന ജനങ്ങളും ഭരണകൂടവുമൊക്കെയാണ് മസ്കത്തിലേക്ക് വിദേശികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാന ഘടകങ്ങൾ.  അതേസമയം, സഞ്ചാരികൾ വർധിക്കുന്നുണ്ടെങ്കിലും കച്ചവടത്തിൽ വർധന അനുഭവപ്പെടുന്നില്ലെന്ന് മത്ര സൂഖിലെയും മറ്റും കച്ചവടക്കാർ പറയുന്നു. മുന്‍കാലങ്ങളില്‍ കരകൗശല ഉല്‍പന്നങ്ങളും പരമ്പരാഗത ചിഹ്നങ്ങളടങ്ങിയ ഒമാനുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ സാധനങ്ങളും പശ്മിന ഷാളുകളുമൊക്കെ വാങ്ങിയിരുന്ന സഞ്ചാരികൾ തങ്ങളുടെ വാങ്ങലുകൾ കുറക്കുകയും വിലപേശൽ തുടങ്ങിയതായും വ്യാപാരികൾ പറയുന്നു. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - oman tourism
Next Story