Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ വി​ദേ​ശ...

ഒ​മാ​നി​ൽ വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

text_fields
bookmark_border
ഒ​മാ​നി​ൽ വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ടൂ​റി​സം മേ​ഖ​ല വ​ള​ർ​ച്ച​യു​ടെ വ​ഴി​യി​ലെ​ന്ന്​ ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ​വ​ർ​ഷം രാ​ജ്യ​ത്തെ​ത്തി​യ വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 4.7 ശ​ത​മാ​ന​ത്തി​​​െൻറ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യ​ത്. മൊ​ത്തം 33 ല​ക്ഷം വി​ദേ​ശി​ക​ൾ 2017ൽ ​ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച​താ​യി ടൂ​റി​സം മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ​യൂ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ സ​ർ​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന​ത്. വി​ഷ​ൻ 2040, ‘ത​ൻ​ഫീ​ദ്​’ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ൾ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ വ​ള​ർ​ച്ച, സാ​മ്പ​ത്തി​ക വി​ക​സ​നം, സു​സ്​​ഥി​ര വ​ള​ർ​ച്ച എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ടൂ​റി​സം മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്​. 2040ഒാ​ടെ ഒ​മാ​നി​ൽ അ​മ്പ​തു​ ല​ക്ഷം സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​റി​​െൻറ ല​ക്ഷ്യം.

ഇ​തോ​ടൊ​പ്പം ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ഹി​തം ആ​റു ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഇ​തി​​​െൻറ ഭാ​ഗ​മാ​യി മ​സ്​​ക​ത്ത്, മു​സ​ന്ദം, അ​ൽ ഹ​ജ​ർ പ​ർ​വ​ത നി​ര​ക​ൾ, സ​ലാ​ല​യി​ലെ കു​ന്തി​രി​ക്ക തോ​ട്ട​ങ്ങ​ൾ, സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ൾ​ക്ക്​ പ്രി​യം​ക​ര​മാ​യ മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ടൂ​റി​സം ക്ല​സ്​​റ്റ​റു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഇൗ ​വ​ർ​ഷ​വും വ​ർ​ധ​ന​യു​ടെ  വ​ഴി​യി​ലാ​ണെ​ന്ന്​  ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. എ​സ്.​ടി.​ആ​ർ ഗ്ലോ​ബ​ലി​​​െൻറ റി​പ്പോ​ർ​ട്ട്​ അ​നു​സ​രി​ച്ച്​ ഒ​മാ​നി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലെ അ​തി​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പ​ത്തു ശ​ത​മാ​ന​ത്തി​​​െൻറ വ​ർ​ധ​ന​യു​ണ്ടാ​യി. മു​റി​ക​ളു​ടെ ശ​രാ​ര​ശ​രി വാ​ട​ക​യി​ലും ഇ​ക്കാ​ല​യ​ള​വി​ൽ വ​ർ​ധ​ന​ ഉ​ണ്ടാ​യി. സ​ലാ​ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും അ​തി​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ജ​നു​വ​രി​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman tourismgulf newsmalayalam news
News Summary - oman tourism-oman-gulf news
Next Story