Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയാ ​ഹ​ബീ​ബീ, വെ​ൽ​ക്കം...

യാ ​ഹ​ബീ​ബീ, വെ​ൽ​ക്കം ടു ​ഒ​മാ​ൻ...

text_fields
bookmark_border
യാ ​ഹ​ബീ​ബീ, വെ​ൽ​ക്കം ടു ​ഒ​മാ​ൻ...
cancel

മ​സ്ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​ന്​ ഇ​ന്ത്യ​യി​ൽ തു​ട​ക്ക​മാ​യി. പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി, ജ​യ്പു​ർ, ​കൊ​ൽ​ക്ക​ത്ത, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രി​പാ​ടി. ഈ ​മാ​സം അ​വ​സാ​നം​വ​രെ തു​ട​രും. ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള നി​ല​വി​ലെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക, സ​മ്പ​ന്ന​മാ​യ ഒ​മാ​നി ച​രി​ത്ര പൈ​തൃ​കം, പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ടൂ​റി​സം സാ​ധ്യ​ത​ക​ൾ, വി​വാ​ഹ​ങ്ങ​ൾ, ഇ​വ​ന്റു​ക​ൾ, കോ​ൺ​ഫ​റ​ൻ​സ്, എ​ക്സി​ബി​ഷ​ൻ ടൂ​റി​സം തു​ട​ങ്ങി നി​ര​വ​ധി ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു പു​റ​മെ ആ​ക​ർ​ഷ​ക​മാ​യ സ്ഥ​ല​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന അ​നു​ഭ​വ​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യു​മാ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ അ​ഞ്ച് മാ​സ​ങ്ങ​ളി​ൽ സു​ൽ​ത്താ​നേ​റ്റി​ലേ​ക്ക് വ​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 1,548,630 ആ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം​ചെ​യ്യു​മ്പോ​ൾ 95.1 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 3,55,459 ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​രാ​ണ്​ ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്. 2021ൽ ​ഇ​ത്​ 106,042 യാ​ത്ര​ക്കാ​രാ​യി​രു​ന്നു. രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ 12.2 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ ടൂ​റി​സം മേ​ഖ​ല​യി​ലെ പ​ങ്കാ​ളി​ക​ൾ​ക്ക് ഹോ​ട്ട​ലു​ക​ൾ, ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ, എ​യ​ർ​ലൈ​നു​ക​ൾ, പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മാ​നി ടൂ​റി​സം രം​ഗ​ത്തെ ആ​ളു​ക​ളെ ബ​ന്ധ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​വും കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​വ​ത​ര​ണ​ങ്ങ​ൾ, സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ, വ​ൺ-​ഓ​ൺ-​വ​ൺ മീ​റ്റി​ങ്ങു​ക​ൾ എ​ന്നി​വ​യാ​ണ്​ കാ​മ്പ​യി​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. നി​ല​വി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ ബി​സി​ന​സ്​ പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും സ്ഥാ​പി​ക്കു​ന്ന​തി​നും ഒ​മാ​നി ടൂ​റി​സം മേ​ഖ​ല​യി​ലെ പു​തി​യ​തും വ​രാ​നി​രി​ക്കു​ന്ന​തു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച്​ മ​ന​സ്സി​ലാ​ക്കാ​നും ഇ​ന്ത്യ​ൻ ടൂ​റി​സം ക​മ്പ​നി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ വേ​ദി​യാ​യി​രി​ക്കു​മി​ത്. സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വി​വി​ധ ആ​ഗോ​ള ടൂ​റി​സം വി​പ​ണി​ക​ളി​ൽ മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ്​ കാ​മ്പ​യി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Tourismcampaign
Next Story