Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ ടൂർ: ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി

text_fields
bookmark_border
ഒമാൻ ചെയര്‍മാന്‍സ് ഇലവന്‍സിനോട് 40 റണ്‍സിനാണ് പരാജയപ്പെട്ടത്
ഒമാൻ ടൂർ: ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി
cancel
camera_alt

ഒമാൻ ക്രിക്കറ്റ് താരങ്ങൾ

Listen to this Article

മസ്‌കത്ത്: ഒമാനെതിരെയുള്ള ട്വന്റി20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ​കേരളത്തിന് തോൽവി. മസ്കത്തിലെ ആമിറാത്ത് അക്കാദമി ഗ്രൗണ്ടില്‍ നടന്ന കളിയില്‍ ഒമാൻ ചെയര്‍മാന്‍സ് ഇലവന്‍സിനോട് 40 റണ്‍സിനാണ് കേരളം അടിയറവ് പറഞ്ഞത്. ഇതോടെ മൂന്ന് ട്വന്റി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഒമാന്‍ മുന്നിലെത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 16.1 ഓവറില്‍ 103 റണ്‍സെടുക്കുന്നതിനിടെ കേരളത്തി​ന്റെ എല്ലാവരും പുറത്താകുകയായിരുന്നു. 18 പന്തില്‍ 24 റൺസെടുത്ത ക്യാപ്റ്റന്‍ സാലി സാംസണ്‍ മത്രമാണ് കേരള ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച​െവെച്ചത്. 10 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മഹ്മൂദും നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സികറിയ ഇസ്‌ലാമും ആണ് കേരളത്തിന്റെ ബാറ്റിങ് നിരയെ വരിഞ്ഞ് മുറുക്കിയത്.

24 പന്തില്‍ 31 റണ്‍സെടുത്ത ഹസ്‌നൈന്‍ വഹാബും 11 പന്തില്‍ 23 റണ്‍സെടുത്ത ഹസ്സനൈന്‍ ഷായുമാണ് ഒമാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി അഖില്‍ സകറിയ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ടൂര്‍ണമെന്റിലെ രണ്ടാമത്തെ മത്സരം ബുധനാഴ്ച വൈകീട്ട് ഏഴ് മുതല്‍ ആമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലെ ടര്‍ഫ് 1ല്‍ നടക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Tour: Kerala loses in first match
Next Story