Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശ​മ്പ​ള റാ​ങ്കി​ങ്ങി​ൽ...

ശ​മ്പ​ള റാ​ങ്കി​ങ്ങി​ൽ ഒ​മാ​ന്​ മി​ക​ച്ച നേ​ട്ടം

text_fields
bookmark_border
ശ​മ്പ​ള റാ​ങ്കി​ങ്ങി​ൽ ഒ​മാ​ന്​ മി​ക​ച്ച നേ​ട്ടം
cancel

മ​സ്ക​ത്ത്​: ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​മ്പ​ള റാ​ങ്കി​ങ്ങി​ൽ 27ാം സ്ഥാ​നം നേ​ടി ഒ​മാ​ന്​ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം. നൂം​ബി​യോ എ​ന്ന പ്ര​ശ​സ്ത ഡേ​റ്റ​ബേ​സ്​ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ലാ​ണ്​ മി​ക​ച്ച മു​ന്നേ​റ്റം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ ശ​ക്​​ത​മാ​യ സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​ത്തെ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മി​ക​ച്ച കൂ​ലി ല​ഭ്യ​മാ​ക്കു​ന്ന​തി​ലെ രീ​തി​യും വി​ളി​ച്ചോ​തു​ന്ന​താ​ണ്​ പു​റ​ത്തു​വ​ന്ന റി​​പ്പോ​ർ​ട്ട്. ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ജീ​വി​ത നി​ല​വാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന നൂം​ബി​യോ​യു​ടെ വാ​ർ​ഷി​ക ശ​മ്പ​ള റാ​ങ്കി​ങ്​ റി​പ്പോ​ർ​ട്ട്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ശ​രാ​ശ​രി മാ​സ​ശ​മ്പ​ളം വി​ല​യി​രു​ത്തി​യാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ജീ​വി​ത നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​മെ​ന്ന നി​ല​യി​ലാ​ണ്​ ശ​മ്പ​ളം വ​ർ​ഷാ​വ​ർ​ഷ​ങ്ങ​ളി​ൽ വി​ല​യി​രു​ത്തു​ന്ന​ത്. നി​കു​തി ക​ഴി​ഞ്ഞു​ള്ള മാ​സാ​ന്ത ശ​രാ​ശ​രി ശ​മ്പ​ളം ഒ​മാ​നി​ൽ 2205.82 ഡോ​ള​റാ​ണ്. റാ​ങ്കി​ങ്​ പ​ട്ടി​ക​യി​ൽ അ​റ​ബ്​ ലോ​ക​ത്ത്​ അ​ഞ്ചാം സ്ഥാ​ന​മാ​ണ്​ ഒ​മാ​ന്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ്വി​റ്റ്​​സ​ർ​ല​ൻ​ഡാ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ഇ​വി​ടെ ശ​രാ​ശ​രി മാ​സ​ശ​മ്പ​ളം 6340.21 ഡോ​ള​റാ​ണ്. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ​നി​ന്ന്​ ഖ​ത്ത​ർ 4135.60 ഡോ​ള​റു​മാ​യി പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യി​ട്ടു​ണ്ട്. യു.​എ.​ഇ അ​ഞ്ചാം സ്ഥാ​ന​ത്തും കു​വൈ​ത്ത്​ 21ാം സ്ഥാ​ന​ത്തു​മാ​ണ്​ എ​ത്തി​യ​ത്. എ​ന്നാ​ൽ, സൗ​ദി 29ാം സ്ഥാ​ന​ത്താ​ണ്​ ഇ​ത്ത​വ​ണ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

പ്ര​വാ​സി​ക​ൾ​ക്കും പൗ​ര​ൻ​മാ​ർ​ക്കും മി​ക​ച്ച തൊ​ഴി​ൽ സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​റി​ന്‍റെ പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​മാ​ണ്​ ആ​ഗോ​ള ത​ല​ത്തി​ലെ നേ​ട്ട​ത്തി​ന്​ സ​ഹാ​യി​ച്ച​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ണ്ണ, ഗ്യാ​സ്, ടൂ​റി​സം, ലോ​ജി​സ്റ്റി​ക്സ്, നി​ർ​മാ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ മു​ന്നേ​റ്റ​മാ​ണ്​ രാ​ജ്യ​ത്തി​ന്​ സാ​മ്പ​ത്തി​ക ഉ​ണ​ർ​വു ന​ൽ​കി​യി​ട്ടു​ള്ള​ത്. രാ​ജ്യ​ത്ത്​ എ​ത്തി​ച്ചേ​രു​ന്ന പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്ക്​ മി​ക​ച്ച ശ​മ്പ​ളം ഉ​റ​പ്പു​വ​രു​ത്താ​ൻ സാ​ധി​ക്കു​ന്ന​ത്​ കൂ​ടു​ത​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും വി​വി​ധ മേ​ഖ​ല​ക​ളു​ടെ വി​കാ​സ​ത്തി​നും സ​ഹാ​യി​ക്കു​ന്ന​താ​ണ്.

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ പ്ര​ഖ്യാ​പി​ച്ച പു​തി​യ തൊ​ഴി​ൽ നി​യ​മം വി​ദേ​ശ-​സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​ണെ​ന്ന​തും ഒ​മാ​നെ ആ​ക​ർ​ഷ​ക​മാ​യ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന ഘ​ട​ക​മാ​ണ്. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തി​യ നി​യ​മ​ത്തി​ലും പ​രാ​മ​ര്‍ശി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പ്ര​സ്തു​ത വി​ഷ​യ​ത്തി​ല്‍ സ​ന്ദ​ര്‍ഭോ​ചി​ത​മാ​യ നി​യ​മ​നി​ര്‍മാ​ണ​ത്തി​ന് തൊ​ഴി​ല്‍ മ​ന്ത്രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ല്‍ ക​രാ​ര്‍ അ​വ​സാ​നി​ക്കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന ഗ്രാ​റ്റ്വി​റ്റി​യി​ലും പു​തി​യ നി​യ​മം വ​ര്‍ധ​ന ന​ല്‍കു​ന്നു. സ​ർ​വി​സ് കാ​ല​ഘ​ട്ട​ത്തി​ലെ ഓ​രോ വ​ര്‍ഷ​ത്തി​നും ഒ​രു​മാ​സ​ത്തെ അ​ടി​സ്ഥാ​ന വേ​ത​നം ന​ല്‍ക​ണ​മെ​ന്നു നി​യ​മം നി​ര്‍ദേ​ശി​ക്കു​ന്നു. ആ​ദ്യ മൂ​ന്നു വ​ര്‍ഷ​ങ്ങ​ളി​ല്‍ പ​കു​തി മാ​സ വേ​ത​ന​മാ​ണ് ഇ​തു​വ​രെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ബാ​ങ്ക് വ​ഴി ന​ല്‍കാ​ന്‍ നി​യ​മ​ത്തി​ല്‍ ക​ണി​ശ​മാ​യ നി​ര്‍ദേ​ശ​മു​ണ്ട്. തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സ​മ​യ​ത്തി​ന് ത​ന്നെ ശ​മ്പ​ളം ന​ല്‍കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ ഇ​ത് സ​ഹാ​യ​ക​മാ​കും.

ര​ണ്ടു മാ​സം തു​ട​ര്‍ച്ച​യാ​യി ശ​മ്പ​ളം കി​ട്ടാ​ത്ത ഒ​രാ​ള്‍ക്ക് നി​യ​മ​പ​ര​മാ​യി ജോ​ലി മ​തി​യാ​ക്കാ​ന്‍ നി​യ​മം അ​നു​വാ​ദം ന​ല്‍കു​ന്നു. ഇ​ത്ത​ര​ത്തി​ലെ നി​യ​മ പ​രി​ഷ്ക​ര​ണ​ങ്ങ​ളും ജീ​വി​ത​നി​ല​വാ​ര സൂ​ചി​ക​യി​ൽ ഒ​മാ​ന്‍റെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsOman salary
News Summary - Oman tops salary rankings
Next Story