സൗഹൃദത്തിെൻറ ഒാളപ്പരപ്പിലേക്ക് 'ഷബാബ് ഒമാൻ രണ്ട്'
text_fieldsമന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം ബിൻ ത്വാരിഖിെൻറ നേതൃത്വത്തിൽ കപ്പൽ ജീവനക്കാരെയും യാത്രയിൽ പങ്കെടുക്കുന്നവരെയും സന്ദർശിക്കുന്നു
മസ്കത്ത്: റോയൽ ഒമാൻ നേവിയുടെ കപ്പൽ 'ഷബാബ് ഒമാൻ രണ്ട്'അന്തർ ദേശീയ യാത്രക്കായി സൂൽത്താനേറ്റിൽനിന്ന് പുറപ്പെട്ടു. ലോകത്തിന് സാഹോദര്യത്തിെൻറയും സൗഹൃദത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം നൽകാനും ഒമാനി നാഗരികതയെ വിവിധ ലോക സമൂഹങ്ങൾക്ക് പരിചയപ്പെടുത്താനും കപ്പൽ യാത്രയിലുടെ ശ്രമിക്കും.
കപ്പലിെൻറ അഞ്ചാമത് അന്താരാഷ്ട്ര യാത്രയാണ് 'ഒമാൻ: ഒരു പുതുക്കിയ സമീപനം'എന്ന തലക്കെട്ടിൽ നടത്തുന്നത്. കുവൈത്തിലെ അൽ ഷുവൈഖ് തുറമുഖത്താണ് കപ്പൽ ആദ്യം എത്തുക. ഇൗ മാസം 11, 12 തീയതികളിൽ കപ്പൽ ഇവിടെ െചലവഴിക്കും. തുടർന്ന് നിരവധി ലോക രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന 30 യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ബാക്കിയുള്ള ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കും. പിന്നീട് സൗദി അറേബ്യയിലെ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തേക്ക് യാത്ര തിരിക്കും. ഇവിടെ 14, 15 തീയതികളിൽ കപ്പൽ നങ്കൂരമിടും. പിന്നീട് രണ്ട് ദിവസത്തെ യാത്രക്കായി ബഹറൈനിലെത്തും. ഇവിടെനിന്നും 17ന് തിരിക്കുന്ന കപ്പൽ ഖത്തറിലെ ദോഹ തുറമുഖത്താണ് എത്തിച്ചേരുക. അവിടെ 18, 19 ദിവസങ്ങളിൽ തങ്ങും. പിന്നീട് ദുബൈയിലേക്ക് തിരിക്കും. കപ്പൽ നവംബർ 21 മുതൽ ഡിസംബർ ഒന്നുവരെ ദുബൈ ഹാർബറിൽ നങ്കൂരമിടും. ദുബൈ എക്സ്പോയിലും പങ്കാളികളാകും. ജനുവരി അഞ്ചിനാണ് മസ്കത്തിലേക്ക് തിരിക്കുക. കപ്പലിെൻറ യാത്രയയപ്പ് ചടങ്ങിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം ബിൻ ത്വാരിഖ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

