Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാജ്യത്തെ സർവകലാശാലകളെ...

രാജ്യത്തെ സർവകലാശാലകളെ ആഗോള ഭൂപടത്തിൽ എത്തിക്കും; മുന്നൊരുക്കവുമായി ഒമാൻ

text_fields
bookmark_border
രാജ്യത്തെ സർവകലാശാലകളെ ആഗോള ഭൂപടത്തിൽ എത്തിക്കും; മുന്നൊരുക്കവുമായി ഒമാൻ
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ. 2040ഓ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച 300 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മൂ​ന്നെ​ണ്ണം ഒ​മാ​നി​​ന്‍റെ​താ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ഗ​വേ​ഷ​ണ, ഇ​ന്നൊ​വേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ബ​ഖി​ത് ബി​ൻ അ​ഹ്‌​മ​ദ്‌ അ​ൽ മ​ഹ്​​രി പ​റ​ഞ്ഞു. ഒ​മാ​ൻ ടി.​വി​യു​ടെ വി​ത്ത് യൂ​ത്ത് എ​ന്ന ടോ​ക്ക് ഷോ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​​ദ്ദേ​ഹം. എ​ണ്ണ​ത്തി​നേ​ക്കാ​ൾ, ഗു​ണ​മേ​ന്മ​യു​ള്ള​തും ആ​ഗോ​ള നി​ല​വാ​ര​ത്തി​ന് തു​ല്യ​വു​മാ​യ വി​ദ്യാ​ഭ്യാ​സ​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഒ​മാ​ൻ വി​ഷ​ൻ 2040ലൂ​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും പു​രോ​ഗ​തി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​ജ്യ​ത്തെ മി​ക്ക സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി വ​ള​രെ​യ​ധി​കം പ​രി​ശ്ര​മ​ത്തി​ലൂ​ടെ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യൊ​ന്നും ലാ​ഭ​ക​ര​മ​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പാ​ഠ്യ​പ​ദ്ധ​തി​ക​ളു​ടെ​യും അ​ധ്യാ​പ​ന രീ​തി​ക​ളു​ടെ​യും അ​വ​ലോ​ക​ന​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പ​തി​വാ​യി ന​ട​ത്തു​ന്നു​ണ്ട്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ആ​കെ​യു​ള്ള 28 സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​മ്പ​തെ​ണ്ണം അ​ക്കാ​ദ​മി​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ചി​ല സ്ഥാ​പ​ന​ങ്ങ​ൾ ഇ​തു​വ​രെ അ​ക്കാ​ദ​മി​ക് അ​ക്ര​ഡി​റ്റേ​ഷ​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher educationOman
News Summary - Oman to strengthens country's higher education
Next Story