Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിലെ വിമാനത്താവളങ്ങൾ ഒക്ടോബർ ഒന്നുമുതൽ തുറക്കും
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങൾ ഒക്ടോബറിൽ തുറക്കും. അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി ഒക്ടോബർ ഒന്നുമുതൽ വിമാനത്താവളങ്ങൾ തുറക്കാൻ സുപ്രീം കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. ലക്ഷ്യസ്ഥാനങ്ങളിലെ ആരോഗ്യ വിവരങ്ങൾക്കനുസരിച്ചും മറ്റ് വിമാന കമ്പനികളുമായുള്ള ഉഭയകക്ഷി ധാരണക്കും അനുസരിച്ചായിരിക്കും ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ ഷെഡ്യൂൾ ചെയ്യുകയെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. തിങ്കളാഴ്ച നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

