Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക​ക​പ്പ്...

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത ആ​ദ്യ മ​ത്സ​ര​ത്തി​ന്​ ഒ​മാ​ൻ ഇ​ന്നി​റ​ങ്ങും

text_fields
bookmark_border
ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത ആ​ദ്യ മ​ത്സ​ര​ത്തി​ന്​ ഒ​മാ​ൻ ഇ​ന്നി​റ​ങ്ങും
cancel
camera_alt

ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ടീം ​അം​ഗ​ങ്ങ​ൾ

മ​സ്ക​ത്ത്​: ഈ ​വ​ർ​ഷം ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ അ​വ​സാ​ന റൗ​ണ്ട് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളു​ടെ ആ​ദ്യ​പോ​രാ​ട്ട​ത്തി​നാ​യി ഒ​മാ​ൻ ഇ​ന്നി​റ​ങ്ങും. സിം​ബാ​ബ്​‍വെ​യി​ലെ ബു​ല​വാ​യോ അ​ത്‌​ല​റ്റി​ക് ക്ല​ബ് സ്‌​പോ​ര്‍ട്‌​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡാ​ണ്​ എ​തി​രാ​ളി​ക​ൾ. ഒ​മാ​ന്‍ സ​മ​യം രാ​വി​ലെ 11 ന് ​മ​ത്സ​രം ആ​രം​ഭി​ക്കും. സിം​ബാ​ബ്​‍വെ, നേ​പ്പാ​ള്‍ ടീ​മു​ക​ള്‍ക്കെ​തി​രാ​യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ തോ​റ്റി​രു​ന്നെ​ങ്കി​ലും ടീ​മി​ന്‍റെ ശ​ക്തി​യും ദൗ​ർ​ബ​ല്യ​വും മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ്​ ഏ​റ്റ​വും വ​ലി​യ നേ​ട്ടം. സ​ന്നാ​ഹ മ​ത്സ​ര​ത്തി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചാ​യി​രി​ക്കും ഒ​മാ​ൻ ഇ​ന്ന്​ ക​ള​ത്തി​ലി​റ​ങ്ങു​ക. ബാ​റ്റി​ങ്, ബൗ​ളി​ങ്​ ഡി​പ്പാ​ർ​ട്മെ​ന്‍റു​ക​ൾ മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ബാ​റ്റ​ർ​മാ​ർ പ​രാ​ജ​യ​​പ്പെ​ടു​ന്ന​താ​ണ്​ ടീ​മി​ന്​ ത​ല​വേ​ദ​ന​യാ​കു​ന്ന​ത്.

അ​യ​ര്‍ല​ൻ​ഡ്, യു.​എ.​ഇ, ശ്രീ​ല​ങ്ക, സ്‌​കോ​ട്ട്‌​ല​ൻ​ഡ് എ​ന്നീ ടീ​മു​ക​ള്‍ക്കൊ​പ്പം ഗ്രൂ​പ് എ​യി​ലാ​ണ് ഒ​മാ​ന്‍. നേ​പ്പാ​ള്‍, നെ​ത​ര്‍ല​ൻ​ഡ്, യു.​എ​സ്.​എ, വെ​സ്റ്റി​ൻ​ഡീ​സ്, സിം​ബാ​ബ്​‍വെ എ​ന്നീ ടീ​മു​ക​ളാ​ണ് ഗ്രൂ​പ് ‘ബി’​യി​ലു​ള്ള​ത്.

21ന് ​യു.​എ.​ഇ​യു​മാ​യും 23ന് ​മു​ൻ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ശ്രീ​ല​ങ്ക​യു​മാ​യും 25ന് ​സ്​​കോ​ട്ട്​​ല​ൻ​ഡു​മാ​യു​മാ​ണ്​ ഒ​മാ​ന്‍റെ മ​ത്സ​ര​ങ്ങ​ൾ. ഇ​രു​​ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്നും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ടീ​മു​ക​ള്‍ സൂ​പ്പ​ര്‍ സി​ക്‌​സ് പോ​രാ​ട്ട​ത്തി​ന് അ​ർ​ഹ​ത നേ​ടും. ഇ​തി​ല്‍ കൂ​ടു​ത​ല്‍ പോ​യ​ന്റ് നേ​ടു​ന്ന ടീ​മു​ക​ള്‍ പ്ലേ ​ഓ​ഫി​ലേ​ക്കും തു​ട​ര്‍ന്ന് ഫൈ​ന​ലി​ലേ​ക്കും യോ​ഗ്യ​ത നേ​ടും. ജൂ​ലൈ ഒ​മ്പ​തി​നാ​ണ് ഫൈ​ന​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup QualifierOman
News Summary - Oman to play first World Cup Qualifier today
Next Story