Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ മഹാസമുദ്ര...

ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിൽ പങ്കെടുത്ത് ഒമാൻ

text_fields
bookmark_border
ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിൽ പങ്കെടുത്ത് ഒമാൻ
cancel

മസ്കത്ത്: ഇന്ത്യൻ മഹാസമുദ്ര സമ്മേളത്തിന്റെ ഒമ്പതാം പതിപ്പിൽ പങ്കെടുത്ത് ഒമാൻ. മൗറീഷ്യസിൽ നടന്ന സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻഹമദ് അൽ ബുസൈദിയാണ് ഒമാനെ പ്രതിനിധീകരിച്ച് വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുത്തത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽപ്പെട്ട രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചർച്ചയും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന അന്തർദേശീയ വേദിയാണ് സമ്മേളനം. സമുദ്രസുരക്ഷ, നാവിഗേഷൻ സ്വാതന്ത്ര്യം, സമുദ്ര വിഭവങ്ങളുടെ സ്ഥിരതയാർന്ന വിനിയോഗം, മേഖലാതല സഹകരണം ശക്തിപ്പെടുത്തൽ തുടങ്ങിയ പൊതുവായ വെല്ലുവിളികൾ സമ്മേളനം ചർച്ച ചെയ്തു.

നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കാരണം നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ഒമാൻ വിദേശകാര്യ മന്ത്രി ഖേദം പ്രകടിപ്പിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്ന് പറഞ്ഞു. നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കുകയും സമുദ്ര താൽപര്യങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉന്നയിച്ചു. അന്തർദേശീയ നിയമങ്ങളും സമുദ്രനിയമവും, രാജ്യങ്ങളുടെ സ്വാധീനവും പരസ്പര ഇടപെടൽ ഒഴിവാക്കലും ഒമാൻ പാലിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സമുദ്രപരിസ്ഥിതി സംരക്ഷണത്തിന്റെയും സംഘർഷങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും വ്യാപാരത്തിന്റെയും നാവിഗേഷൻ സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിനുമായി കൂട്ടായ ഉത്തരവാദിത്തം നിർണായകമാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOmanMiddle East NewsIndian Ocean Conference
News Summary - Oman to participate in Indian Ocean Conference
Next Story