പുതിയ എണ്ണ, വാതക പ്രദേശം തുറക്കാന്‍ ഒമാൻ
text_fieldsമസ്കത്ത്: കടലില്‍ പുതിയ എണ്ണ, വാതക പ്രദേശം തുറക്കാന്‍ സുൽത്താനേറ്റ് ഒരുങ്ങുന്നു. പുതിയ കണ്സഷന് ഏരിയ തെക്കന്‍ സമുദ്ര മേഖലയിലാണെന്നും ഊര്‍ജ, ധാതുമന്ത്രാലയം അറിയിച്ചു. 21,140 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയായിലായിരിക്കും ഇതിനുണ്ടാകുക.
അമേരിക്കന്‍ അസോസിയേഷന് ഓഫ് പെട്രോളിയം ജിയോളജിസ്റ്റ് മസ്കത്തില് സംഘടിപ്പിച്ച ‘ഊര്‍ജത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ജിയോളജിക്കല്‍ സയന്‍സിന്റെ പങ്ക്’ എന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിലാണ് ഈ പ്രഖ്യാപനം. നമ്പര്‍ 18 എന്ന പേരിലുള്ള കണ്സഷന് ഏരിയ ഹൈഡ്രോ കാര്‍ബണ്‍ വിഭവങ്ങളുള്ള ഊര്‍ജ പര്യവേക്ഷണത്തിനും വികസനത്തിനും ഗണ്യമായ സാധ്യതകളുള്ള രാജ്യത്തെ ഏറ്റവും വലിയ ബ്ലോക്കുകളില്‍ ഒന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.