Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആസിയാൻ രാജ്യങ്ങളുമായി...

ആസിയാൻ രാജ്യങ്ങളുമായി നയതന്ത്ര -സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാൻ

text_fields
bookmark_border
ആസിയാൻ രാജ്യങ്ങളുമായി നയതന്ത്ര -സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാൻ
cancel

മനില/മസ്കത്ത്: ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിന്റെ (ആസിയാൻ) 59-ആമത് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പ​ങ്കെടുത്ത് ഒമാനും. ആസിയാൻ രാജ്യങ്ങളുമായി വ്യാപാര വിനിമയം മെച്ചപ്പെടുത്തുക, നിക്ഷേപങ്ങൾ ആകർഷിക്കുക, പരസ്പര താൽപര്യമുള്ള പ്രാദേശിക വിഷയങ്ങളിൽ സഹകരണം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഒമാൻ ഈ സമ്മേളനത്തിൽ പങ്കുചേരുന്നത്.

‘ഒരുമിച്ച് ഭാവി വിഭാവനം ചെയ്യാം’ എന്ന പ്രമേയത്തിൽ ഫിലിപ്പീൻസിന്റെ അധ്യക്ഷതയിൽ ചേരുന്ന 2026-ലെ ആസിയാൻ മന്ത്രിതല സമ്മേളനം ഒമാന് വലിയൊരു നയതന്ത്ര വേദിയാണ് ഒരുക്കുന്നത്. ലോജിസ്റ്റിക്സ്, സമുദ്ര ഗതാഗതം, ഊർജം, ഗ്രീൻ ഹൈഡ്രജൻ, ഭക്ഷ്യ സുരക്ഷ, ടൂറിസം, ഡിജിറ്റൽ പരിവർത്തനം, പുതിയ സാങ്കേതികവിദ്യകൾ, അത്യാധുനിക നിർമാണ വ്യവസായങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ ബന്ധം ശക്തമാക്കാൻ ഈ പങ്കാളിത്തം വഴി ഒമാന് സാധ്യത തെളിയും.

രാജ്യങ്ങൾ തമ്മിൽ സമാധാനപരമായ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന കരാറായ ‘ട്രീറ്റി ഓഫ് ഫ്രണ്ട്ഷിപ്പ് ആൻഡ് കോഓപറേഷന്റെ’ 50-ആം വാർഷിക വേളയിലാണ് ഒമാൻ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2022-ൽ ഈ കരാറിന്റെ ഭാഗമായ ശേഷം ഒമാനും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിവിധ മേഖലകളിൽ ക്രമാനുഗതമായി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഒമാനും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ചരക്ക് വ്യാപാരം ഏകദേശം 15 ബില്യൺ യു.എസ് ഡോളറിലെത്തിയതായാണ് നിലവിലെ കണക്കുകൾ. കൂടാതെ ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ ഒമാൻ ഏകദേശം 3.4 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാര മിച്ചവും രേഖപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asean countriesOman
News Summary - Oman to improve diplomatic and economic ties with ASEAN countries
Next Story