സൈഖിന് കുളിരുന്നു...; 7.5 ഡിഗ്രി താപനില രേഖപ്പെടുത്തി
text_fieldsജബൽ ശംസിലെ തണുപ്പുകാല കാഴ്ച (ഫയൽ ചിത്രം)
മസ്കത്ത്: ഒമാനിൽ രാത്രികാല താപനിലയിൽ വീണ്ടും കാര്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് താപനിലയിൽ മാറ്റം വന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഉയർന്ന പ്രദേശങ്ങളിൽ ശൈത്യലക്ഷണങ്ങൾ ശക്തമായതോടെ തണുപ്പ് കൂടിവരികയാണ്. സൈഖിൽ 7.5 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
ബിദിയ (13.7 ഡിഗ്രി സെൽഷ്യസ്), തുംറൈത്ത് (14.0 ഡിഗ്രി സെൽഷ്യസ്), അൽ മസ്യൂന (14.0 ഡിഗ്രി സെൽഷ്യസ്), യൻഖുൽ (14.1 ഡിഗ്രി സെൽഷ്യസ്), ഹൈമ (14.4 ഡിഗ്രി സെൽഷ്യസ്) എന്നിവിടങ്ങളിലും തണുത്ത കാലാവസ്ഥ മുതൽ മിതമായ താപനില വരെയാണ് അനുഭവപ്പെട്ടത്. വടക്കൻ മേഖലയിലെ അൽ ഖബീൽ 14.5 ഡിഗ്രി സെൽഷ്യസും മുക്ഷിനിൽ 15 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
അതേസമയം, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പകൽസമയം ചൂട് തുടരുന്നുമുണ്ട്. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഹംറ അൽ ദുരൂവയിലാണ്; 32.9 ഡിഗ്രി സെൽഷ്യസ്. ഫഹൂദ് (32.7 ഡിഗ്രി സെൽഷ്യസ്), അൽ അമിറാത്ത് (32.6 ഡിഗ്രി സെൽഷ്യസ്), അൽ ഖബീൽ (32.4 ഡിഗ്രി സെൽഷ്യസ്), സഹം (32.3 ഡിഗ്രി സെൽഷ്യസ്), മഹൂത് (32.3 ഡിഗ്രി സെൽഷ്യസ്), സോഹർ (32.3 ഡിഗ്രി സെൽഷ്യസ്), അൽ കാമിൽ വൽ വാഫി (32.3 ഡിഗ്രി സെൽഷ്യസ്) തുടങ്ങി നിരവധി പ്രദേശങ്ങളിൽ ചൂട് നിലനിൽക്കുന്നുണ്ട്. സ്ഥിതി തുടർന്നാൽ, വരും ദിവസങ്ങളിൽ രാത്രികാലങ്ങളിൽ തണുപ്പ് കൂടും എന്നാണ് കാലാവസ്ഥവിദഗ്ധരുടെ പ്രവചനം. പ്രത്യേകിച്ച് മലമ്പ്രദേശങ്ങളിൽ ശൈത്യകാല സ്വഭാവം ശക്തമാകുന്നതിനനുസരിച്ച് താപനില കൂടുതൽ താഴാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

