ഒമാൻ തസ്ഹീലും ഖത്തർ ഇത്ലാഖും കരാറിൽ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: രണ്ടാമത് ‘മെയ്ഡ് ഇൻ ഖത്തർ’ എക്സിബിഷനിൽ ഖത്തർ ആസ്ഥാനമായ ബിസിനസ് മാനേജ്മെൻറ് കമ്പനി ഇത്ലാഖും ഒമാൻ ബിസിനസ് സേവന കേന്ദ്രം തസ്ഹീലും തമ്മിൽ കരാറിൽ ഒപ്പുവച്ചു. ഇത്ലാഖ് സി.ഇ.ഒ ഡോ. ലത്തീഫ് അലി അൽ ദർവീശ്, തസ്ഹീൽ സി.ഇ.ഒ മുഹമ്മദ് ഫാദി അൽ ബലൂഷി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഖത്തറിലും ഒമാനിലും ചെറുകിട-ഇടത്തരം ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ള ഇരു രാജ്യത്തെയും കമ്പനികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ കരാർ. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുട രക്ഷാകർതൃത്വത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിെൻറ സഹകരണത്തോടെ ഖത്തർ ചേംബറാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. ഖത്തറിലെയും ഒമാനിലെയും സംരംഭകര്‍ തമ്മില്‍ സംയുക്ത വ്യാപാരം ആരംഭിക്കുന്നതിനുള്ള നിരവധി പുതിയ കരാറുകള്‍ നിലവില്‍വരാന്‍ മേള വേദിയൊരുക്കി. ഇരുരാജ്യങ്ങളിലുമായി പുതിയ കമ്പനികള്‍ രൂപവത്കരിക്കുന്നതിനുള്ള കരാറുകൾക്കാണ് വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
