പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താൻ ഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന്
text_fieldsഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ ടി.എൻ പ്രതാപൻ എം.പി സംസാരിക്കുന്നു
മസ്കത്ത്: സുൽത്താനേറ്റിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടയ്മയായ ഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന് പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാരുണ്യ പ്രവർത്തനങ്ങളടക്കമുള്ള മേഖലയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കും. മൂവായിരത്തോളം അംഗങ്ങള്‍ കൂട്ടായ്മയിൽ പ്രവർത്തിക്കുന്നുണ്ട്. അംഗങ്ങളുടെ കല, കായിക, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബിനു കീഴില്‍ സംഘടനയുടെ അംഗീകാരത്തിനായി ശ്രമിക്കും. ഇത്തം പ്രവാസി കൂട്ടായ്മയിൽ പങ്കെടുക്കാൻ കഴിയുന്നത് സന്തോഷം നൽകുന്നതാണെന്ന് ടി.എന്‍ പ്രതാപന് എം.പിപറഞ്ഞു.

