ഒമാൻ തൃശൂർ ഓർഗനൈസേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഒമാൻ തൃശൂർ ഓർഗനൈസേഷൻ ഓട്ടോ കെയര്‍ ആൻഡ് കംപാഷന്‍ ടീമിന്റെ നേതൃത്വത്തിൽ
നടന്ന രക്തദാന ക്യാമ്പ്
മസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഓട്ടോ കെയര്‍ ആൻഡ് കംപാഷന്‍ ടീമിന്റെ നേതൃത്വത്തിൽ ബൗഷര്‍ ബ്ലഡ് ബാങ്കില്‍ ഒമാന്‍ ഹെല്‍ത്ത് അതോറിട്ടിയുമായി സഹകരിച്ച് മൂന്നാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന് സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്വത്തെ കുറിച്ചും ഒരു വ്യക്തി രക്തം ദാനം ചെയ്യുന്നത് മൂലം അവർക്ക് ഉണ്ടാകുന്ന ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. രക്തദാന ക്യാമ്പില്‍ നൂറില്‍പരം ആളുകള്‍ പങ്കെടുത്തു.
ഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന് കെയര്‍ ആൻഡ് കംപാഷന്‍ കണ്‍വീനര്‍ അബ്ദുസ്സമദ് അഴിക്കോട് , ബ്ലഡ് ഡൊണേഷൻ ക്യാമ്പ് കോ കൺവീനർ ബിജു അമ്പാടി, ജയശങ്കര്‍ പാലിശ്ശേരി, ഹസ്സന് കേച്ചേരി, സുനീഷ് ഗുരുവായൂര്‍, യൂസഫ് ചേറ്റുവ, സഫീര്‍ ചാവക്കാട്, സുബൈര്‍ കൊടുങ്ങല്ലൂര്‍, യഹ് യ ചാവക്കാട്, വിനോദ്, ഫിറോസ് ബഷീർ , ശ്യാം കോമത്ത് എന്നിവര്‍ നേതൃത്വം നല്കി.
രക്തദാന ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ പേരിൽ പ്രസിഡന്റ് നസീർ തിരുവത്ര ആശംസ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്ക്കും ഒമാന്‍ തൃശ്ശൂർ ഓർഗനൈസേഷൻ പാരിദോഷികങ്ങൾ നല്‍കുകയും ട്രഷറര്‍ വാസുദേവന്‍ തളിയറ നന്ദി പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

