ഒമാൻ തൃശൂർ ഓർഗനൈസേഷൻ ‘ഓട്ടോ പള്‍സ് 2025' സംഘടിപ്പിച്ചു
text_fieldsഒമാൻ തൃശൂർ ഓർഗനൈസേഷൻ സംഘടിപ്പിച്ച 'ഓട്ടോ പള്‍സ് 2025’ൽനിന്ന്
മസ്കത്ത്: പ്രവാസ ലോകത്ത് യുവാക്കള്‍ക്കിടയില്‍ വർധിച്ചുവരുന്ന അകാല മരണങ്ങള് കൂടുതലായി കണ്ടു വരുന്ന സാഹചര്യത്തില്‍ ഒമാനിലെ തൃശൂർ നിവാസികളുടെ കൂട്ടായ്മയായ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ റൂവി അബീര്‍ ഹോസ്പിറ്റല്‍ ഹാളില്‍ ആരോഗ്യ ബോധവല്‍ക്കരണവും സി.പി.ആർ കോച്ചിങ്ങ് ക്ലാസ്സും സംഘടിപ്പിച്ചു. ഐ.എം.എ നെടുമ്പാശ്ശേരിയുമായി സഹകരിച്ച് ‘ഓട്ടൊ പള്‍സ് 2025’ എന്ന പേരിലായിരുന്നു പരിപാടി.
ഒമാന്‍ തൃശ്ശൂർ ഓര്ഗനൈസേഷന് പ്രസിഡന്റ് നസീര്‍ തിരുവത്ര ഉദ്ഘാടനം ചെയ്തു. ഐ.എം.എ നെടുമ്പാശ്ശേരി പ്രസിഡന്റ് ഡോ: വി.ഹാഷിം, സെക്രട്ടറി ഡോ. അഫ്താബ് മുഹമ്മദ്, ട്രഷറര്‍ ഡോ. വിനോദ് രാജന്, ഡോ. രാജീവ് സണ്ണി, ഡോ. മാത്യൂസ് കൃപയില്‍, ഡോ. ഹാഷിം അബീര്‍ ഹോസ്പിറ്റല്‍ എന്നിവര്‍ പങ്കെടുത്തു. ട്രയിനര്‍മാരായ ഡോ.വിവേക് കാമത്ത്, ഡോ. സന്‍ജീവ് നായര്‍, ഡോ.. വി. രാജശ്രീ എന്നിവര്‍ പരിശീലന ക്ലാസ്സുകള്‍ നല്കി.
നജീബ് കെ .മൊയ്തീന്, സിദ്ധീഖ് കുഴിങ്ങര, ബിജു അമ്പാടി, സുനീഷ് ഗുരുവായൂര്‍, ഹസ്സന് കേച്ചേരി, യൂസഫ് ചേറ്റുവ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ജനറൽ സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി സ്വാഗതവും ഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന് കെയര്‍ ആൻഡ് കംമ്പാഷന്‍ കണ്‍വീനര്‍ അബ്ദുസ്സമദ് അഴീക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

