‘ഒമാന്‍ തൃശൂർ ഓർഗനൈസേഷൻ’ ക്രിക്കറ്റ്, ഫുട്ബാൾ ടൂർണമെൻറ് അഞ്ചിന്
text_fieldsമെഗാ ഇവന്റുമായി ബന്ധപ്പെട്ട് ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ഭാരവാഹികളുടെ യോഗത്തിൽനിന്ന്
മസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ ‘ഹൃദയപൂർവ്വം തൃശൂർ’ മെഗാ ഇവന്റിന്റെ ഭാഗമായി ജനുവരി അഞ്ചിന് റൂവിയിൽ ക്രിക്കറ്റ്, ഫുട്ബാൾ ടൂർണ്ണമെന്റ് നടത്തും. 12ന് തൃശ്ശൂർ നിവാസികളുടെ വിവിധ കലാകായിക മത്സരങ്ങളും കുടുംബ സംഗമവും നടക്കും. 19ന് റൂവി അല്‍ ഫലജ് ഹോട്ടലിൽ നടക്കുന്ന മെഗാ ഇവന്റ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
തൃശ്ശൂർ എം.പി. ടി.എൻ പ്രതാപനുൾപ്പെടെ പ്രധാന വ്യക്തിത്വങ്ങൾ സംബന്ധിക്കും. കലാഭവൻ നവാസും സംഘവും അവതരിപ്പിക്കുന്ന കോമഡിയും മ്യൂസിക്കൽ ഫ്യൂഷൻ പ്രോഗ്രാമുകളും ഉണ്ടായിരിക്കുമെന്ന് ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു. റൂവി ഉഡുപ്പി റസ്റ്റോറന്റിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് നസീർ തിരുവത്ര അധ്യക്ഷതവഹിച്ചു. സെക്രട്ടറി അഷറഫ് വാടാനപ്പള്ളി, പ്രോഗ്രാം കൺവീനർ ജയശങ്കർ എന്നിവർ സംസാരിച്ചു. ട്രഷറർ വാസുദേവൻ തളിയറ നന്ദി പറഞ്ഞു.

