ഒമാൻ തൃശൂർ ഓർഗനൈസേഷൻ രക്തദാന ക്യാമ്പ്
text_fieldsഒമാൻ തൃശൂർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പ്
മസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ബൗഷറിലെ ഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ 80ഓളം ആളുകൾ രക്തം ദാനം ചെയ്തു. പ്രോഗ്രാം കൺവീനർ ജയശങ്കർ, കോ കൺവീനർ ഗിരീഷ്, സെക്രട്ടറി വാസുദേവൻ തളിയറ, ട്രഷറർ അഷറഫ് വാടാനപ്പള്ളി, മറ്റ് ഓഫിസ് ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. രക്തദാന ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പ്രസിഡന്റ് നജീബ് കെ. മൊയ്തീൻ നന്ദി അറിയിച്ചു. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന ഇത്തരത്തിലുള്ള വിവിധ പരിപാടികൾ ഇനിയും സംഘടിപ്പിക്കുമെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു.

