നിറഞ്ഞ സദസ്സിൽ തണൽ സ്നേഹ സായാഹ്നം
text_fieldsസലാല: തണൽ സലാല ഒരുക്കിയ സ്നേഹ സായാഹ്നം നിറഞ്ഞ സദസ്സിൽ നടന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് അങ്കണത്തിൽ നടന്ന പരിപാടി ദേശീയ അവാർഡ് നേടിയ നടി സുരഭി ലക്ഷ്മിക്കുള്ള ആദരവിനും വേദിയായി. വ്യവസായിയും കിഡ്നി ഫൗണ്ടേഷൻ ട്രസ്റ്റിയുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി സ്നേഹ സായാഹ്നം ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡൻറ് കലാധരൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ മൻപ്രീത് സിങ്, വിനോദ് കോവൂർ എന്നിവർ സംസാരിച്ചു. സുരഭിയെ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പൊന്നാട അണിയിക്കുകയും മൻപ്രീത് സിങ് മെമേൻറാ കൈമാറുകയും ചെയ്തു. പ്രമുഖ റേഡിയോ ടി.വി അവതാരകൻ റെജി മണ്ണേൽ ആയിരുന്നു പരിപാടി നിയന്ത്രിച്ചത്. അതിഥികൾക്ക് ഇഖ്ബാൽ, എൻ.എസ് ദീപക് എന്നിവർ മെമേൻറാ കൈമാറി. എം80 മൂസയും പാത്തുവും ആയി വിനോദ് കോവൂരും സുരഭി ലക്ഷ്മിയും അരങ്ങിലെത്തിയപ്പോൾ സദസ്സ് ചിരിയിലമർന്നു. സലാലയിലെ ഗായകരും നർത്തകരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. തണൽ ജനറൽ സെക്രട്ടറി എ.പി കരുണൻ സ്വാഗതവും പി.എം. സുഭാഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
