വിവിധ പാട്ടക്കരാറുകളുടെ പുതുക്കലിന് തുക വകയിരുത്തി
text_fieldsടെൻഡർ ബോർഡിെൻറ യോഗം
മസ്കത്ത്: ടെൻഡർ ബോർഡിെൻറ ഇൗ വർഷത്തെ രണ്ടാമത്തെ യോഗം ബോർഡ് ചെയർമാനും സാമ്പത്തിക കാര്യ വകുപ്പ് മന്ത്രിയുമായ ഡോ. സൈദ് ഹമദ് അൽ സഖ്രിയുടെ അധ്യക്ഷതയിൽ നടന്നു. 3.37 ദശലക്ഷം റിയാലിെൻറ പദ്ധതികൾക്ക് ബോർഡ് യോഗം അനുമതി നൽകി. വിവിധ പാട്ടക്കരാറുകളുടെ പുതുക്കലിന് ഒപ്പം വിവിധ പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്. ഗൂബ്ര അസ്ലാഹ് ടവറിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഒാഫിസിെൻറ പാട്ടക്കരാർ പുതുക്കുന്നതിന് 3.70 ലക്ഷം റിയാൽ വകയിരുത്തി.
ഒമാൻ ടെലിവിഷെൻറ ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്നതിന് അറബ്സാറ്റുമായുള്ള കരാർ പുതുക്കുന്നതിന് 11.64 ലക്ഷം റിയാൽ നീക്കിവെച്ചിട്ടുണ്ട്. ശരീഅ സയൻസ് കോളജ് വിദ്യാർഥികളുടെ താമസ സ്ഥലം, ഗാലയിലെ നാഷനൽ സെൻറർ ഫോർ സ്റ്റാറ്റിറ്റിക്സ് ആൻഡ് ഇൻഫർമേഷൻ തുടങ്ങിയവയുടെ പാട്ടക്കരാറുകൾ പുതുക്കുന്നതിന് തുക നീക്കിവെച്ചിട്ടുണ്ട്. വിവിധ ഗവർണറേറ്റുകളിലായി ഭവന പദ്ധതികൾ നിർമിക്കുന്നതിനുള്ള കൺസൾട്ടൻസി സേവനങ്ങൾക്കും തുക വകയിരുത്തിയതായി ടെൻഡർ ബോർഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

