വിവിധ പദ്ധതികൾക്ക് വിദ്യാഭ്യാസ മന്ത്രാലയം-ഒമാൻടെൽ ധാരണ
text_fieldsമസ്കത്ത്: വിവിധ പദ്ധതികളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് വിദ്യാഭ്യാസ മന്ത ്രാലയവും ഒമാൻ ടെലികമ്യൂണിക്കേഷൻ കമ്പനിയും (ഒമാൻടെൽ) കരാറിൽ ഒപ്പുവെച്ചു. അധ്യാപനവും വിദ്യാഭ്യാസ നടപടിക്രമങ്ങളും ശാക്തീകരിക്കാൻ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികൾക്ക് ഒമാൻടെൽ പിന്തുണ നൽകും. വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹ്മദ് അൽ ശൈബാനി, ഒമാൻടെൽ സി.ഇ.ഒ തലാൽ ബിൻ സഇൗദ് അൽ മഅ്മരി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
സാമൂഹിക ഉത്തരവാദിത്തത്തിെൻറ ഭാഗമായി സ്കൂൾ ഒളിമ്പ്യാഡുമായി ഒമാൻടെൽ സഹകരിക്കുമെന്ന് കരാർ വ്യക്തമാക്കുന്നു. കുട്ടികളിലെയും യുവാക്കളിലെയും പ്രതിഭ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും വിവര സാേങ്കതികവിദ്യയിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കാനും ആവിഷ്കരിച്ച പദ്ധതിയാണ് സ്കൂൾ ഒളിമ്പ്യാഡ്. ചിട്ടയോടും പുതുമയോടും ചിന്തിക്കാൻ കഴിയുന്ന ഉണർവുള്ള തലമുറയെ വാർത്തെടുക്കുന്നതിന് പദ്ധതി സഹായിക്കും. നിർമിതബുദ്ധി, റോബോട്ടിക്സ്, ഇൻറർനെറ്റ്, ഡാറ്റ മോഡിഫിക്കേഷൻ എന്നിവയുടെ പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ട് നിൽക്കുന്ന നാലാം വ്യവസായ വിപ്ലവ വിദ്യകൾ ഇതിെൻറ ഭാഗമായി അവതരിപ്പിക്കും.
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ പാഠ്യക്രമത്തിൽ പ്രോഗ്രാമിങ് കോഴ്സുകൾ ഉൾപ്പെടുത്താൻ സഹായിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് ഒമാൻടെൽ നടപടി എടുക്കും. യുവാക്കളുടെ പ്രോഗ്രാമിങ്, കമ്പ്യൂട്ടർ സയൻസ് വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതായിരിക്കും സംരംഭം. പ്രോഗ്രാമിങ് ലോകത്തെ പുരോഗതിക്കൊപ്പം സഞ്ചരിക്കാൻ യുവാക്കളെ ഇത് സജ്ജമാക്കും. കരാറിെൻറ ഭാഗമായി വുസ്ത ഗവർണറേറ്റിലെ മൂന്ന് സ്കൂളുകളിൽ ഒമാൻ ടെൽ ഫൈബർ ഒപ്റ്റിക് കേബിളുകൾ സ്ഥാപിക്കും. അതിവേഗം ഡാറ്റ കൈമാറ്റം സാധ്യമാക്കാനും ഇൻറർനെറ്റ് സേവനം ലഭ്യമാക്കാനും ഒമാൻടെൽ 15 കിേലാമീറ്റർ ഫൈബർ ഒപ്റ്റിക് ഡാറ്റ നൽകും. വിദ്യാഭ്യാസ മന്ത്രാലയം ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹംദാൻ അൽ തൂബി, അണ്ടർ സെക്രട്ടറി മുസ്തഫ ബിൻ അബ്ദുൽ ലത്തീഫ്, മന്ത്രിയുടെ ഉപദേഷ്ടാക്കൾ, ജനറൽ ഡയറക്ടർമാർ തുടങ്ങിയവരും ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
