Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ 1.5 ബില്യൺ റിയാൽ സംഭാവന ലക്ഷ്യമിട്ട് ഒമാൻ

text_fields
bookmark_border
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ 1.5 ബില്യൺ റിയാൽ സംഭാവന ലക്ഷ്യമിട്ട് ഒമാൻ
cancel

മസ്‌കത്ത്: 2030ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലൂടെ 1.5 ബില്യൺ ഒമാനി റിയാൽ സംഭാവന ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഒമാൻ. ദേശീയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥാ പദ്ധതിയുടെ രണ്ടാം ഘട്ടമായ 2026–2030 കാലയളവിലാണ് ഈ ലക്ഷ്യം മുന്നോട്ടുവെച്ചത്.

സാങ്കേതിക മേഖലയിൽ 300 മില്യൺ ഒമാനി റിയാലിന്റെ നിക്ഷേപം ആകർഷിക്കാനും മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വിഹിതം ഒമ്പത് ശതമാനമായി ഉയർത്താനും പദ്ധതി ലക്ഷ്യമിടുന്നു.

അഞ്ചുവർഷത്തെ കാലയളവിൽ ഡിജിറ്റൽ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക മേഖലയിലേക്ക് കൂടുതൽ നിക്ഷേപം എത്തിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ സംഭാവന വർധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിന് കൂടുതൽ കരുത്തുപകരാനും ഒമാൻ ലക്ഷ്യമിടുന്നു.

2030ഓടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വിഹിതം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ ഒമ്പത് ശതമാനത്തിലെത്തിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഈ മേഖലയുടെ പ്രാധാന്യം വർധിപ്പിക്കാനാണ് നീക്കം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman targets 1.5 billion Rials digital economy contribution
Next Story