Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറീം ​ഗ​സ​ൽ...

റീം ​ഗ​സ​ൽ സം​ര​ക്ഷ​ണം; ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ

text_fields
bookmark_border
റീം ​ഗ​സ​ൽ സം​ര​ക്ഷ​ണം; ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ
cancel
camera_alt

മു​ഖ്‌​ശിലെ കാ​ട്ടി​ലേ​ക്ക് റീം ​ഗ​സ​ലു​ക​ളെ തു​റ​ന്നു​വി​ടു​ന്നു

മ​സ്ക​ത്ത്: വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന റീം ​ഗ​സ​ലി​നെ (മാ​നു​ക​ൾ) സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ. പ​രി​സ്ഥി​തി അ​തോ​റി​റ്റി ആ​രം​ഭി​ച്ച പു​തി​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ മു​ഖ്‌​ഷി​ൻ വി​ലാ​യ​ത്തി​ലെ കാ​ട്ടി​ലേ​ക്ക് 54 റീം ​ഗ​സ​ലു​ക​ളെ തു​റ​ന്നു​വി​ട്ടു. 75 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് ഈ ​സം​ര​ക്ഷ​ണ പ​ദ്ധ​തി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്ഥാ​പി​ത പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​പു​റ​ത്തു​ള്ള ആ​ദ്യ​ത്തെ സം​രം​ഭ​മാ​ണി​ത്. ജി.​പി.​എ​സും സാ​റ്റ​ലൈ​റ്റ് ട്രാ​ക്കി​ങ് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ഗ​സ​ലു​ക​ളെ നി​രീ​ക്ഷി​ക്കും. ഒ​മാ​ന്റെ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക, പ്ര​കൃ​തി പ​രി​സ്ഥി​തി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക, വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ക, രാ​ജ്യ​ത്തി​ന്റെ ആ​ഗോ​ള പാ​രി​സ്ഥി​തി​ക റാ​ങ്കി​ങ് മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ദോ​ഫാ​ർ ഗ​വ​ർ​ണ​ർ സ​യ്യി​ദ് മ​ർ​വാ​ൻ ബി​ൻ തു​ർ​ക്കി അ​ൽ സ​ഈ​ദി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി സു​സ്ഥി​ര വി​ക​സ​ന​വും പ​രി​സ്ഥി​തി ടൂ​റി​സ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്ന് പ​രി​സ്ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ല്ല ബി​ൻ അ​ലി അ​ൽ അ​മ് രി പ​റ​ഞ്ഞു.

1970 മു​ത​ൽ അ​റേ​ബ്യ​ൻ ഒ​റി​ക്സ് റി​സ​ർ​വി​ലെ അ​റേ​ബ്യ​ൻ ഒ​റി​ക്സ് പ​ദ്ധ​തി, ഇ​തേ റി​സ​ർ​വി​നു​ള്ളി​ൽ 2013 മു​ത​ലു​ള്ള റീം ​ഗ​സ​ൽ പ്ര​ജ​ന​ന, പു​ന​ര​ധി​വാ​സ പ​രി​പാ​ടി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​കാ​ല പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​ത്തി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​ണ് പു​തി​യ നീ​ക്കം. 2020 മു​ത​ൽ റി​സ​ർ​വി​ലും പ​രി​സ​ര​ത്തും വി​വി​ധ മാ​നു​ക​ളെ​യും തു​റ​ന്നു​വി​ട്ടി​രു​ന്നു. ഇ​ത് കാ​ട്ടി​ലെ മൃഗങ്ങ​ളു​ടെ വ​ള​ർ​ച്ച​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പ്ര​ത്യേ​ക ടീ​മു​ക​ൾ, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ, ഗ​സ​ലു​ക​ൾ​ക്കു​ള്ള സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ, പ്ര​ത്യേ​ക ഗ​താ​ഗ​തം, പൊ​രു​ത്ത​പ്പെ​ട​ലി​നാ​യി താ​ൽ​ക്കാ​ലി​ക ചു​റ്റു​പാ​ടു​ക​ൾ എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് പ്ര​കൃ​തി സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ സു​ലൈ​മാ​ൻ ബി​ൻ നാ​സ​ർ അ​ൽ അ​ഖ്‌​സാ​മി പ​റ​ഞ്ഞു.

സാ​റ്റ​ലൈ​റ്റ് ട്രാ​ക്കി​ങ് കോ​ള​റു​ക​ളും പ​രി​സ്ഥി​തി പ​ട്രോ​ളി​ങ്, തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​വും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഒ​മാ​ന്റെ ജൈ​വ​വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്റ​റി, പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള അ​വ​ത​ര​ണം, സം​ഭാ​വ​ന ന​ൽ​കി​യ​വ​രെ ആ​ദ​രി​ക്ക​ൽ, മു​ൻ​കാ​ല പ്ര​ജ​ന​ന, പു​ന​ര​ധി​വാ​സ വി​ജ​യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​നം എ​ന്നി​വ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ഒ​രു ഇ​ന​മാ​യ റീം ​ഗ​സ​ൽ, സാ​ൻ​ഡ് ഗ​സ​ൽ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. ച​ടു​ല​ത, നീ​ണ്ട ക​ഴു​ത്ത്, വീ​തി​യേ​റി​യ ക​ണ്ണു​ക​ൾ, ഇ​ളം നി​റം എ​ന്നി​വ ഇ​തി​ന്റെ സ​വി​ശേ​ഷ​ത​യാ​ണ്. 2007മു​ത​ൽ റു​ബു​ഉ​ൽ ഖാ​ലി മ​രു​ഭൂ​മി​യി​ൽ ഇ​ത് വം​ശ​നാ​ശം സം​ഭ​വി​ച്ച​താ​യി ഫീ​ൽ​ഡ് പ​ഠ​ന​ങ്ങ​ൾ മു​മ്പ് സൂ​ചി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsReem Gazalle
News Summary - Oman takes action to protect endangered Reem Gazelle
Next Story