ഒമാൻ സുസ്ഥിരത വാരാചരണം; 12,000 ആളുകൾ പങ്കെടുക്കും
text_fieldsഒമാൻ സുസ്ഥിരത വാരാചരണത്തിന് (ഒ.എസ്.ഡബ്ല്യു) ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ
തുടക്കമായപ്പോൾ
മസ്കത്ത്: ഒമാൻ സുസ്ഥിരത വാരാചരണത്തിന് (ഒ.എസ്.ഡബ്ല്യു) ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ തുടക്കമായി. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാൻ സയ്യിദ് തൈമൂർ ബിൻ അസദ് ബിൻ താരിഖ് അൽസഈദിന്റെ മേൽനോട്ടത്തിലായിരുന്നു ഉദ്ഘാടന പരിപാടികൾ. ഊർജ, ധാതു മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ സംഘടിപ്പിക്കുന്ന നാലുദിന പരിപാടി നാളെ സമാപിക്കും.
പ്രാദേശിക, അന്തർദേശീയ മേഖലകളിൽനിന്നുള്ളവരും നിരവധി സർക്കാർ, സ്വകാര്യ മേഖലകളിലെ ഉദ്യോഗസ്ഥരും ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചു. 12 രാജ്യങ്ങളിൽനിന്ന് 70ഓളം പ്രഭാഷകർ നാല് ദിവസത്തെ ഫോറത്തിൽ കാര്യങ്ങൾ അവതരിപ്പിക്കും. സുസ്ഥിരതയാണ് പ്രതിരോധശേഷിയുള്ള സമൂഹങ്ങൾ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന അടിത്തറയെന്ന് ഊർജ, ധാതുമന്ത്രി സലിം ബിൻ നാസർ അൽ ഔഫി പരാമർശത്തിൽ ഊന്നിപ്പറഞ്ഞു.ഒമാൻ സുസ്ഥിരത വാരാചരണത്തിന്റെ അജണ്ട ഒമാൻ വിഷൻ 2040ന് അനുസൃതമാണ്. 2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനും സംഭാവന ചെയ്യുന്നു. വ്യക്തികളെയും കമ്പനികളെയും കമ്യൂണിറ്റികളെയും ദൈനംദിന ജീവിതത്തിലും ബിസിനസ് തലത്തിലും സംഭാഷണവും ക്രിയാത്മക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിരത രീതികൾ സ്വീകരിക്കാൻ പ്രാപ്തരാക്കുകയാണ് ഒ.എസ്.ഡബ്ല്യു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിബിഷനിൽ 12,000ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
