വെനിസ്വേല അന്താരാഷ്ട്ര നിയമത്തിന് പിന്തുണയുമായി ഒമാൻ
text_fieldsമസ്കത്ത്: വെനിസ്വേലയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര നിയമത്തോടുള്ള പൂർണ പിന്തുണയും രാജ്യങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും മാനിക്കുന്നതുമാണ് ഒമാന്റെ വിദേശനയത്തിന്റെ അടിസ്ഥാനമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിഷയത്തിൽ പങ്കാളികളായ എല്ലാ പക്ഷങ്ങളും പരമാവധി നിയന്ത്രണം പാലിക്കണമെന്നും, കൂടുതൽ സംഘർഷം ഒഴിവാക്കി സമവായത്തിലേക്കെത്തുന്നതിനായി ചർച്ചക്ക് മുൻഗണന നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വെനിസ്വേലൻ ജനതയുടെ സുരക്ഷ, സ്ഥിരത, സംരക്ഷണം എന്നിവക്കും അവരുടെ ന്യായമായ തെരഞ്ഞെടുപ്പുകൾക്കുമാണ് ശ്രമങ്ങൾ ഉണ്ടാവേണ്ടതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്രസഭ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

