ഒമാൻ സൂപ്പർ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിന് ഇന്നു തുടക്കം
text_fieldsമസ്കത്ത്: ഒമാനിൽ ഏറ്റവും കൂടുതൽ സമ്മാന തുക നൽകുന്ന ബാഡ്മിന്റൺ ടൂർണമെന്റായ ഒമാൻ സൂപ്പർ സീരീസിന്റെ രണ്ടാം സീസൺ ജനുവരി 31 , ഫെബ്രുവരി ഒന്ന് , ഏഴ്, എട്ട് തീയതികളിലായി ഗാലയിലെ ഒയാസിസ് ബാഡ്മിന്റൺ അക്കാദമിയിൽ നടക്കും . ഓപൺ വിഭാഗത്തിൽ ഒമ്പതു ഭാഗമായാണ് മത്സരങ്ങൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സിംഗിൾസ്, ഡബിൾസ് വനിതകൾക്കായി സിംഗിൾസ്, ഡബിൾസ് മത്സരങ്ങളും ഇതിനുപുറമെ ഈ വിഭാഗത്തിൽ എലൈറ്റ് ഡബിൾസ്, മിക്സഡ് ഡബിൾസും ഉണ്ടായിരിക്കും . മുതിർന്നവരുടെ വിഭാഗത്തിൽ പുരുഷന്മാരുടെ എ,ബി,സി വിഭാഗങ്ങൾക്ക് പുറമെ മെൻസ് പ്രീമിയർ, വനിതകളുടെ ഡബിൾസ്, വെറ്ററൻ ഡബിൾസ്, ഒമാനി സിംഗിൾസ്, ഡബിൾസ്, വുമൺ ഡബിൾസ് എന്നീ വിഭാഗങ്ങളും ഉണ്ടായിരിക്കും.
ഇതിനു പുറമെ കുട്ടികൾക്കായും ഒമാനി കുട്ടികൾക്കായും പ്രത്യേകം മത്സരങ്ങളും നടക്കും. ആകെ 35 വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ജേതാക്കൾക്കും രണ്ടാം സ്ഥാനക്കാർക്കുമായി ഏകദേശം 6000 ഒമാനി റിയാൽ സമ്മാനത്തുകയാണ് നൽകുക. ഒമാനിൽ നിന്നുള്ള കളിക്കാർക്ക് പുറമെ പ്രീമിയർ , എലൈറ്റ് വിഭാഗങ്ങളിൽ വിദേശ താരങ്ങളും മാറ്റുരക്കും. ഒന്നാം സീസൺ സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും ലഭിച്ച സ്വീകാര്യതയാണ് രണ്ടാം സീസൺ കൂടുതൽ വിപുലമായി നടത്താൻ തീരുമാനിച്ചതെന്ന് മാനേജ്മന്റ് ഭാരവാഹികളായ റിസാം, യോഗേന്ദ്ര കത്യാർ എന്നിവർ പറഞ്ഞു. ടൂർണമെന്റ് നടക്കുന്ന നാല് ദിവസവും പ്രവേശനം സൗജന്യമായിക്കും ഇതിനു പുറമെ എല്ലാ ദിവസവും കുട്ടികൾക്കും , മുതിർന്നവർക്കുമായി വിനോദ പരിപാടികളും അരങ്ങേറും. നേരത്തെ വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി ഒയാസിസ് അക്കാദമി നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിലും വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

