ഇന്ത്യക്കാരുടെ പ്രിയ സുൽത്താൻ
text_fieldsദുബൈ: കാലുഷ്യം കത്തിനിൽക്കും കാലത്തും പ്രതീക്ഷകൾ കൈവെടിയാതെ ജീവിക്കുന്നവർ മനസ്സിൽ സൂക്ഷിക്കേണ്ട ഒരു ചിത്രമ ുണ്ട്. 18 മാസത്തെ ഭീകരവാദി ബന്ധനത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട് പാലാ രാമപുരം സ്വദേശിയായ വൈദികസേവകൻ ഫാ.ടോം ഉ ഴുന്നാലിൽ സുരക്ഷിതനായി തിരിച്ചുവരുന്ന കാഴ്ച.
എല്ലാം അവസാനിച്ചുവെന്ന് ഏവരും വിധിയെഴുതിയ ആ ജീവിതം തിരിച്ച ുപിടിച്ച് മടങ്ങിയെത്തിയ ഫാ. ടോമിന് പറയാനുണ്ടായിരുന്നത് ഇത്രമാത്രമായിരുന്നു^ ‘ൈദവത്തിന് സ്തുതി, സുൽത്താൻ ഖാബ ൂസിന് നന്ദി, അദ്ദേഹത്തിന് ആരോഗ്യവും അനുഗ്രഹങ്ങളുമുണ്ടാവെട്ട’. ഫാ. ഉഴുന്നാലിെൻറ ബന്ധുക്കളും സഭാജനങ്ങളുമെല ്ലാം പലവട്ടം അപേക്ഷകൾ നൽകിയിട്ടും കാര്യമായൊന്നും ചെയ്യാനാവാതെ ഇന്ത്യൻ അധികൃതർ ഉഴലുന്ന ഘട്ടത്തിലാണ് രക്തരഹിത മുന്നേറ്റങ്ങൾക്കും സമാധാന ദൂതിനും എന്നും പ്രാമുഖ്യം നൽകിയ സുൽത്താെൻറ നിർദേശാനുസരണം ഒമാെൻറ ഗോത്രപ്രതിനിധികളും നയതന്ത്ര ഉദ്യോഗസ്ഥരും യമനിൽ രക്ഷാ ദൗത്യവുമായി മുന്നോട്ടുപോയതും ഫാദറിെൻറ മോചനം സാധ്യമാക്കിയതും.
ഉഴുന്നാലിൽ മാത്രമല്ല, ഒമാനുമായി ഏതെങ്കിലും തരത്തിൽ ബന്ധം പുലർത്തിയ ഒാരോ ഇന്ത്യക്കാരുടെയും മനസ്സിലെ ഒാമന സുൽത്താനാണ് ഖാബൂസ്.
ഖാബൂസിൽ തുടങ്ങിയതല്ല ഒമാനും ഇന്ത്യയും തമ്മിലെ ബന്ധം. അതിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സുൽത്താെൻറ തന്നെ വാക്കുകൾ കടമെടുത്താൽ മറ്റ് അറബ് നാട്ടുകാർ ഒട്ടകപ്പുറത്തേറി മണൽക്കാടുകളിലൂടെ ഇന്ത്യയിലേക്ക് പുറപ്പെട്ടപ്പോൾ അത്രതന്നെ സാഹസികരായ മുൻകാല ഒമാനികൾ പായവഞ്ചികളുണ്ടാക്കി ഒാളപ്പരപ്പിലൂടെ ഇന്ത്യയിലേക്ക് കുതിക്കുകയായിരുന്നു.
ഖാബൂസിെൻറ പിതാമഹൻ സുൽത്താൻ തൈമൂർ ബിൻ ഫസൽ ജീവിതാവസാനം ചെലവിട്ടത് ഇന്ത്യയിലായിരുന്നു. പിതാവ് സുൽത്താൻ സഇൗദ് ബിൻ ൈതമൂർ പഠനം ആരംഭിച്ചത് അജ്മീറിലെ മയോ കോളജിലായിരുന്നു. ഖാബൂസിെൻറ പഠനത്തിെൻറ ഒരു ഭാഗമെങ്കിലും വേണ്ടത് ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും നാടായ ഇന്ത്യയിലാണെന്നതിൽ അദ്ദേഹത്തിന് ഒട്ടും സംശയമുണ്ടായിരുന്നില്ല.
പുണെയിലെ സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രത്തിലായിരുന്നു സുൽത്താൻ ഖാബൂസ് അൽപകാലം ചെലവഴിച്ചത്. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ.ശങ്കർ ദയാൽ ശർമ്മ അവിടെ അന്നദ്ദേഹത്തിെൻറ അധ്യാപകനായിരുന്നുവെത്രേ. വർഷങ്ങൾ പിന്നിട്ട ശേഷം ഒമാനിൽ സന്ദർശനത്തിനെത്തിയ ഡോ.ശർമയെ നടപ്പുരീതികളും ഒൗദ്യോഗിക ആചാരങ്ങളുമെല്ലാം ലംഘിച്ച് വിമാനത്തിലെത്തി എതിരേറ്റ് സ്വന്തം വാഹനത്തിൽ കയറ്റി കൊട്ടാരത്തിലേക്ക് വാഹനമോടിച്ച് വന്ന സുൽത്താനെക്കുറിച്ച് പലരും പറയാറുണ്ട്. ഭരണാധികാരികളോടു മാത്രമല്ല, ഇന്ത്യയുമായി ബന്ധപ്പെട്ട എന്തിനോടും അദ്ദേഹത്തിന് സ്നേഹാദരങ്ങളുണ്ടായിരുന്നു.മണ്ണിലേക്ക് മടങ്ങിയാലും മായാതെ നിൽക്കും ആ ഒാർമകളെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
