ഒമാൻ സുൽത്താൻ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി ടെലിഫോണിൽ സംസാരിച്ചു
text_fieldsസുൽത്താൻ ഹൈതം, നരേന്ദ്ര മോദി
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിനൊപ്പം വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതുമായ കാര്യങ്ങൾ സംഭാഷണത്തിൽ വിഷയമായി. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിച്ച ഒാക്സ്ഫഡ് ആസ്ട്ര സെനക്ക കോവിഡ്വാക്സിൻ ഒമാന് ലഭ്യമാക്കിയതിൽ ഇന്ത്യൻ ഭരണ നേതൃത്വത്തോട് സുൽത്താൻ നന്ദി അറിയിച്ചു. സുൽത്താെൻറ ഭരണത്തിന് കീഴിൽ ഒമാന് പുരോഗതിയും ക്ഷേമവും കൈവരേട്ടയെന്ന് നരേന്ദ്ര മോദി ആശംസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

